ChuttuvattomThodupuzha

പൗരസ്ത്യ ഭാഷാധ്യാപക സംഘടന : യാത്രയയപ്പ് സമ്മേളനം നടത്തി

തൊടുപുഴ : പൗരസ്ത്യ ഭാഷാധ്യാപക സംഘടന (പിബിഎസ്) 2024-ല്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്ന അംഗങ്ങള്‍ക്ക് യാത്രയയപ്പ് നല്‍കി. മുന്‍ സംസ്ഥാന പ്രസിഡന്റ് ബാബു എബ്രഹാമിന്റെ അധ്യക്ഷതയില്‍ തൊടുപുഴയില്‍ ചേര്‍ന്ന യോഗം മുന്‍ സംസ്ഥാന ഖജാന്‍ജി മാത്യു അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. വിരമിക്കുന്ന അംഗങ്ങള്‍, 2024-ല്‍റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത എന്‍സിസി കേഡറ്റ് ശിവാനന്ദ് ബി എന്നിവര്‍ക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് വിനോദ് കെ.എസ് ഉപഹാരം നല്‍കി ആദരിച്ചു. എം.സി കുര്യന്‍, മേരി പോള്‍, ജെന്നി കെ.യു, ജോളി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!