AccidentMuttomThodupuzha

പച്ചിലാംകുന്നിലെ മാലിന്യം നീക്കം ചെയ്തു

മുട്ടം: പച്ചിലാംകുന്നിൽ തള്ളിയ മാലിന്യം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നീക്കം ചെയ്തു.പത്തോളം തൊഴിലാളികളെ രാവിലെ മുതൽ പണിയെടുപ്പിച്ചാണ് മാലിന്യം നീക്കം ചെയ്തത്. ചെങ്കുത്തായ പാറക്കെട്ടിലേക്ക് വടം ഉപയോഗിച്ച് ഇറങ്ങിയാണ് മാലിന്യം റോഡിലേക്ക് എത്തിച്ചത്.മാലിന്യം നീക്കം ചെയ്യാൻ പതിനായിരം രൂപയിലധികം ചിലവായതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.ടിപ്പർ ലോറിയിൽ രണ്ട് ലോഡ് മാലിന്യം കോരി മാറ്റി.ഇനി ഇത് തരം തിരിച്ച ശേഷം ക്ലീൻ കേരളക്ക് കൈമാറും.കിലോ ഒന്നിന് 12 രൂപ വീതം നൽകി വേണം മാലിന്യം കയറ്റി അയക്കാൻ.ഇതിന് ചിലവാകുന്ന തുക അത്രയും മാലിന്യം നിക്ഷേപിച്ച വരിൽ നിന്നു വേണം ഈടാക്കാൻ.

 

മാലിന്യങ്ങൾ നിക്ഷേപിച്ചവരിൽ നിന്നും പിഴയീടാക്കാൻ നീക്കം പഞ്ചായത്ത് ആരംഭിച്ചു.മാലിന്യങ്ങളിൽ നിന്നും ലഭിച്ച ബില്ലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വ്യാപാര സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുള്ളത്.തൊടുപുഴയിലെയും കോലഞ്ചേരിയിലേയും പ്രമുഖ സൂപ്പർമാർക്കറ്റായ ക്രിസ്റ്റൽ സൂപ്പർ മാർക്കറ്റിന് ഉൾപ്പടെ നോട്ടീസ് നൽകി കഴിഞ്ഞു.50000 രൂപ പിഴ ഈടാക്കാനാണ് പഞ്ചായത്തിൻ്റെ തീരുമാനം.

 

Related Articles

Back to top button
error: Content is protected !!