ChuttuvattomThodupuzha

പാന്‍ ഇന്ത്യ മാസ്റ്റേഴ്സ് നീന്തല്‍ മത്സരം ; 3 സ്വര്‍ണവും 2 വെള്ളിമെഡലുകളും നേടി ബേബി വര്‍ഗീസ്

തൊടുപുഴ : ഹൈദരാബാദില്‍ നടന്ന പാന്‍ ഇന്ത്യ മാസ്റ്റേഴ്സ് നീന്തല്‍ മത്സരത്തില്‍ വണ്ടമറ്റം അക്വാറ്റിക് സെന്റര്‍ ഉടമയും നീന്തല്‍ പരിശീലകനുമായ ബേബി വര്‍ഗീസിന് 3 സ്വര്‍ണവും 2 വെള്ളിമെഡലുകളും. 200 മീറ്റര്‍ ഫ്രീ സ്റ്റൈയില്‍ 200 മീറ്റര്‍ ബ്രെസ്റ്റ് ട്രോക്ക്, 200 മീറ്റര്‍ ഫ്രീ സ്റ്റൈയില്‍ റിലെ എന്നിവയിലാണ് സ്വര്‍ണം നേടിയത്. 50 മീറ്റര്‍, 100 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോക്കില്‍ വെള്ളി മെഡലുകളും നേടി. ഇതോടെ ഓസ്ട്രേലിയയില്‍ നടക്കുന്ന പാന്‍ ഏഷ്യന്‍ പസഫിക്ക് മാസ്റ്റേഴ്സ് നീന്തലില്‍ പങ്കെടുക്കുവാനുള്ള യോഗ്യതയും ബേബി വര്‍ഗീസ് നേടി. പഞ്ചായത്ത് വകുപ്പില്‍ നിന്നും സീനിയര്‍ സൂപ്രണ്ടായി വിരമിച്ച ബേബി വര്‍ഗീസ് കഴിഞ്ഞ 32 വര്‍ഷമായി ദേശീയ നീന്തലില്‍ തുടര്‍ച്ചയായി മെഡല്‍ നേടി വരുന്നു. കേരള അക്വാറ്റിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമാണ് ബേബി.

Related Articles

Back to top button
error: Content is protected !!