Local LiveMoolammattam

ഡ്യൂട്ടി സമയത്ത് പഞ്ചായത്ത് ജീവനക്കാര്‍ സിനിമാ ഷൂട്ടിംഗ് സ്ഥലത്ത് : അറക്കുളം പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തനം നിലച്ചു

മൂലമറ്റം : ജീവനക്കാര്‍ കൂട്ടത്തോടെ സിനിമാ ഷൂട്ടിംഗ് കാണാന്‍ പോയതിനെത്തുടര്‍ന്ന് അറക്കുളം പഞ്ചായത്ത് ഓഫീസിന്റെ പ്രവര്‍ത്തനം സ്തംഭിച്ചതായി പരാതി.മോഹന്‍ലാല്‍ നായകനാകുന്ന എല്‍ 360 എന്ന സിനിമയുടെ ഷൂട്ടിംഗ് മൂലമറ്റം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിലും പരിസരത്തുമായി നടന്നുവരികയാണ്. ഇതു കാണാനാണ് ഡ്യൂട്ടി സമയത്ത് ജീവനക്കാര്‍ കൂട്ടത്തോടെ പോയത്.

ഇതിനിടെ പഞ്ചായത്ത് ഓഫീസില്‍ ആവശ്യങ്ങള്‍ക്കായി എത്തിയവര്‍ക്ക് ഇവിടെ ആരെയും കാണാനായില്ല. ഓഫീസില്‍ എത്തിയ മൂലമറ്റം സ്വദേശി സി.വി.വിപിന്‍ ജീവനക്കാരുടെ കുറവുകണ്ടതോടെ വിവരം അന്വേഷിച്ചപ്പോഴാണ് ഉദ്യോഗസ്ഥര്‍ സിനിമാ ഷൂട്ടിംഗ് കാണാന്‍ പോയ വിവരം അറിയുന്നത്. തുടര്‍ന്ന് വിപിന്റെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങളുമായി എത്തിയവര്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരേ അധികാരികള്‍ക്ക് പരാതി നല്‍കുമെന്ന് എഐവൈഎഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തലേ ദിവസമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഇത്തരം നിരുത്തരവാദപരമായ പ്രവര്‍ത്തനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!