ThodupuzhaVelliyamattom

നവകേരള സദസ്സില്‍ കിട്ടിയ പരാതികള്‍ കൂട്ടത്തോടെ പഞ്ചായത്തിലേയ്ക്ക് എന്തു ചെയ്യണമെന്നറിയാതെ പഞ്ചായത്തുകള്‍

പന്നിമറ്റം : നവകേരള സദസ്സില്‍ കിട്ടിയ പരാതികള്‍ കൂട്ടത്തോടെ പഞ്ചായത്തുകളിലേയ്ക്ക്. എന്തു ചെയ്യണമെന്നറിയാതെ പല പഞ്ചത്താധികൃ തരും .നവകേരള സദസ്സില്‍ വെള്ളിയാമറ്റം പഞ്ചായത്തില്‍ നിന്ന് ലഭിച്ച പരാതികളില്‍ 80എണ്ണമാണ് പഞ്ചായത്തിലേക്ക് നടപടികള്‍ക്കായി വന്നിട്ടുള്ളത്ത്.ഇതില്‍ 70ത് പരാതിയും ലൈഫ് മിഷനില്‍ വീടും സ്ഥലവും കിട്ടിയില്ല എന്നതാണ്.വെള്ളിയാമറ്റം പഞ്ചായത്തില്‍ 2020ല്‍ തയ്യാറാക്കിയ പട്ടികയില്‍ ഉള്ളവര്‍ക്ക് പോലും ഇതുവരെ വീട് നല്‍കാന്‍ കഴിഞ്ഞിട്ടില്ല .

വെള്ളിയാമറ്റം പഞ്ചായത്തില്‍ വീടും സ്ഥലവും വേണ്ട അപേക്ഷകര്‍ 542ഉം, ലൈഫ് അപേക്ഷകര്‍ 435ഉം ആണ്. ഈ വര്‍ഷം 35 കുടുംബങ്ങള്‍ ആണ് ലൈഫ് വീടുകള്‍ നല്‍കുന്നതിന് എഗ്രിമെന്റ് വച്ചിട്ടുള്ളത്. ലൈഫ് വീടുകള്‍ക്ക് നല്‍കുന്ന നാലുലക്ഷം രൂപയില്‍ 80000 രൂപ ത്രിതല പഞ്ചായത്തുകളും 2.2രണ്ടു ലക്ഷം രൂപ ഹഡ്‌ക്കോ വായ്പയും ഒരു ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ വിഹിതവുമാണ്. ഇതില്‍ പഞ്ചായത്ത് വിഹിതം മാത്രമാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ളത്. ഹഡ്‌കൊ വായ്പയും സംസ്ഥാന വിഹിതവും ഇതുവരെ കിട്ടിയിട്ടില്ലെന്ന് പ്രസിഡന്റ് ഇന്ദു ബിജു പറഞ്ഞു.

നിലവിലെ അര്‍ഹത പട്ടികയില്‍ ഉള്ളവരുടെ സ്ഥിതി ഇതായിരിക്കെ നവകേരള സദസ്സിലെ അപേക്ഷകള്‍ക്ക് എങ്ങനെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് അറിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു. വെള്ളിയാമറ്റം പഞ്ചായത്ത് എസ്സിഎസ്ടി ഭൂരിപക്ഷ മേഖല ആയതിനാല്‍ ഇത്തരം അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനാല്‍ പൊതു വിഭാഗക്കാരുടെ അപേക്ഷയില്‍ പരിഗണന കിട്ടണമെങ്കില്‍ സര്‍ക്കാര്‍ കൂടുതല്‍ തുക ലൈഫ് പദ്ധതിയില്‍ നല്‍കണമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.ഇല്ലെങ്കില്‍ ഇത്തരം അപേക്ഷകര്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്ന സ്ഥിതിയാണ്.

Related Articles

Back to top button
error: Content is protected !!