Local LiveMoolammattam

പന്നിമറ്റത്തും അറക്കുളത്തും തീപിടുത്തം : ഏക്കര്‍ കണക്കിന് സ്ഥലത്തെ റബ്ബര്‍ തോട്ടം കത്തിനശിച്ചു

മൂലമറ്റം : പന്നിമറ്റത്തും അറക്കുളത്തുമുണ്ടായ രണ്ട് തീപിടിത്തങ്ങളിലായി ഏക്കറു കണക്കിന് സ്ഥലത്തെ റബ്ബര്‍ തോട്ടം കത്തി നശിച്ചു. ഇന്ന് 1.30 ഓടെ പന്നിമറ്റം ചവറ കുരിശുപള്ളിക്ക് സമീപം വേരുങ്കല്‍ സണ്ണിയുടെ റബ്ബര്‍ തോട്ടത്തിലാണ് തീപിടിത്തമുണ്ടായത്. ഏക്കറു കണക്കിന് റബ്ബര്‍ തോട്ടം തീപിടുത്തതില്‍ കത്തി നശിച്ചു. മൂലമറ്റം ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

അറക്കുളം ആഡിറ്റ് റോഡിന് മുകളില്‍ മാവേലി പുത്തന്‍പുരയില്‍ ബിജു മത്തായിയുടെ മൂന്നര ഏക്കര്‍ റബ്ബര്‍ തോട്ടവും കത്തിനശിച്ചു. വാഹനം കടന്നു ചെല്ലാത്ത സ്ഥലമായതിനാലും സ്ഥലത്ത് തോട്ടപ്പയര്‍ നട്ടിരുന്നതിനാലും ഫയര്‍ ഫോഴ്‌സ് സംഘം ഏറെ ബുദ്ധിമുട്ടി തീ തല്ലി കെടുത്തുകയാണുണ്ടായത്. തീപിടിതത്തില്‍ കുഴിവേലി മറ്റത്തില്‍ കുടുബത്തിന്റെ ഭേഹണ്ഡങ്ങളും കുടിവെള്ളം എടുക്കുവാനുപയോഗിക്കുന്ന ഓസുകളും കത്തിനശിച്ചു. വന്‍ നാശഷ്ടമാണിവിടെയുണ്ടായത്.

 

 

Related Articles

Back to top button
error: Content is protected !!