ChuttuvattomThodupuzha

പന്നിമറ്റം പൂങ്കുളം ശ്രീദേവി ക്ഷേത്രത്തില്‍ പ്രതിഷ്ഠമഹോത്സവം ഇന്നു മുതല്‍

പന്നിമറ്റം : ശ്രീദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും പൊങ്കാലയും ഇന്നു മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവിധ ആചാരാനുഷ്ഠാനങ്ങളോടും കൂടി നടത്തപ്പെടും. ക്ഷേത്രം തന്ത്രി പുതുക്കുളം വാസുദേവന്‍ നമ്പൂതിരിയും മേല്‍ശാന്തി അമ്മാറത്ത് പെരുമ്പിള്ളി മനയില്‍ ദിലീപ് നമ്പൂതിരിയും ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് സജീഷ് പാറശ്ശേരില്‍, സെക്രട്ടറി വിജയന്‍ മുണ്ടനടയില്‍ എന്നിവര്‍ അറിയിച്ചു.

ഇന്ന് രാവിലെ 5.30 ന് നടതുറപ്പ്, 6.15 ന് ഗണപതി ഹോമം, 10.00 ന് ഉച്ചപൂജ, നടയടപ്പ്‌ എന്നിവ നടന്നു. ഇന്ന് വൈകിട്ട് 4 ന് നടതുറപ്പ്. 4.15 ന് സഹസ്ര നാമാര്‍ച്ചന (സര്‍വൈശ്വര്യ പൂജ) ആചാര്യ : രാധാമണി ചെറുകര. ദീപാരാധന,തുടര്‍ന്ന് പ്രസാദശുദ്ധി കൊടിയേറ്റ്. 8 മുതല്‍
കൊടിപ്പുറത്ത് വിളക്ക് ദര്‍ശനം. തുടര്‍ന്ന് പ്രസാദ ഊട്ട് (മാതൃസമിതി പുങ്കുളം ക്ഷേത്രം). 8.15 ന് ഭജന (കൃഷ്ണ ഭജന്‍സ്, ഇടവെട്ടി).9.30 ന് തിരുവാതിര (ശ്രീകൃഷ്ണ തിരുവാതിര സംഘം, ഇടവെട്ടി).

ബുധനാഴ്ച രാവിലെ 5.30 ന് നടതുറപ്പ്, നിര്‍മ്മാല്യ ദര്‍ശനം,മലര്‍നിവേദ്യം,6.15 ന് ഗണപതി ഹോമം, തുടര്‍ന്ന് ഉഷഃപൂജ. 7.00 ന് കലശപൂജകള്‍,
7.10 ന് നാരായണീയം.അവതരണം : ധന്വന്തരി നാരായണീയ സമിതി, ഇടവെട്ടി.
10.30 ന് കലശാഭിഷേകം, അഷ്ടാഭിഷേകം, ഉച്ചപൂജ.12.00 ന് പ്രസാദഊട്ട്, സമര്‍പ്പണം : പുങ്കുളം ശ്രീദേവിക്ഷേത്രം. 12.40 ന് നട അടയ്ക്കല്‍.
വൈകിട്ട് 5.30 ന് നടതുറപ്പ്. 6.30 ദീപാരാധന. 6.35 ന് പുമാല ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും പൂമാല മഹാദേവ ക്ഷേത്രത്തില്‍ നിന്നും താലപ്പൊലി ഘോഷയാത്ര, തെയ്യം.8.30 ന് താലപ്പൊലി എതിരേല്‍പ്പ്. അത്താഴ പൂജ നട അടയ്ക്കല്‍. 8.35 ന് നൃത്തനൃത്യങ്ങള്‍ അവതരണം -നാട്യ കലാക്ഷേത്ര. ക്ലാസ്സിക്കല്‍, സെമിക്ലാസ്സിക്കല്‍ ഡാന്‍സ് . പൂമാല.

വ്യാഴാഴ്ച രാവിലെ 5.30 ന് നടതുറപ്പ്, നിര്‍മ്മാല്യ ദര്‍ശനം, മലര്‍നിവേദ്യം. 6.15 ന് ഗണപതി ഹോമം. 7.30 ന് ഉഷപൂജ. 8.00 ന് പൊങ്കാല, (ഭണ്ഡാര അടുപ്പില്‍ തീ പകരും).11.00 ന് പൊങ്കാല തളിക്കല്‍, തുടര്‍ന്ന് ഉച്ചപൂജ. 11.30 ന് പ്രസാദ ഊട്ട്. വൈകിട്ട് 5.30 ന് നടതുറപ്പ്. 6.30 ന് ദീപാരാധന.തുടര്‍ന്ന് കൊടിയിറക്ക്.അത്താഴപൂജ. 7.30 ന് വടക്കുപുറത്ത് ദേശഗുരുതി എന്നിവയാണ് പ്രധാന പരിപാടികള്‍.

Related Articles

Back to top button
error: Content is protected !!