Thodupuzha

പാറേക്കവല സെന്റ് ജോസഫ് സ്‌കൂളിലെ പാചകപ്പുരയില്‍ തീപിടിച്ചു

ഉടുമ്പന്നൂര്‍: പാറേക്കവല സെന്റ് ജോസഫ് സ്‌കൂളിലെ പാചകപ്പുരയില്‍ തീപിടുത്തം. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം. പാചകപ്പുരയിലെ വിറകടുപ്പില്‍ അണയാതെ കിടന്ന തീക്കനലില്‍നിന്നും തീപടര്‍ന്ന് സമീപത്തുണ്ടായിരുന്ന ഗ്യാസ് കുറ്റിയുടെ റെഗുലേറ്ററും പൈപ്പും ഉരുകി. ഇതേ തുടര്‍ന്ന് ഗ്യാസ് ചോര്‍ന്ന് തീ പടരുകയായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴയില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സംഘം ഗ്യാസ് കുറ്റി സമീപത്തെ റബ്ബര്‍ തോട്ടത്തിലേയ്ക്ക് നീക്കി വെള്ളം ഒഴിച്ചാണ് തീയണച്ചത്. കരിമണ്ണൂര്‍ പോലീസും സ്ഥലത്തെത്തി രക്ഷാ ദൗത്യത്തില്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!