ChuttuvattomThodupuzha

നിര്‍ത്തിയിട്ട സ്‌കൂട്ടറില്‍ ക്രെയിന്‍ തട്ടി യാത്രക്കാരന് പരിക്ക്

തൊടുപുഴ: വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ട ഇരുചക്ര വാഹനത്തില്‍ ക്രെയിന്‍ തട്ടി യാത്രക്കാരന് പരിക്ക്.തൊണ്ടിക്കുഴ കുരിക്കന്നേല്‍ കെ.കെ. ബിജുവിനാണ് (51) പരിക്കേറ്റത്. ശനിയാഴ്ച്ച രാവിലെ 8ന് ആയിരുന്നു അപകടം. സ്‌കൂട്ടറില്‍ ജോലിയ്ക്കായി മൂവാറ്റുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന ബിജു സിഗ്നല്‍ ലൈറ്റ് വീണതോടെ സ്‌കൂട്ടര്‍ നിറുത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം കോതമംഗലം സ്വദേശിയുടെ ഉടസ്ഥതയിലുള്ള ക്രെയിന്‍ പിന്നില്‍ നിന്ന് വന്നിടിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് തെറിച്ച് ക്രെയിനിന് മുകളിലേക്കാണ് ബിജു വീണത്. പിന്നാലെ നാട്ടുകാര്‍ ഇദ്ദേഹത്തെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണ്ണമായും തകര്‍ന്നു.ബിജു നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്

 

 

Related Articles

Back to top button
error: Content is protected !!