ChuttuvattomThodupuzha

കരിങ്കുന്നം സെന്റ്.അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പാസിംഗ് ഔട്ട് പരേഡ് നടത്തി

കരിങ്കുന്നം : കരിങ്കുന്നം സെന്റ്.അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ്.പി.സി. 2021-2023, 2022-2024 ബാച്ചുകളുടെ പാസിംഗ് ഔട്ട് പരേഡ് നടത്തി. തൊടുപുഴ ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍ വിശിഷ്ടാഥിതിയായി പരേഡില്‍ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.തോമസ്, സ്‌കൂള്‍ മാനേജര്‍ ഫാ. അലക്സ് ഓലിക്കര, പ്രിന്‍സിപ്പല്‍ സി. റിന്‍സി, ഹെഡ്മാസ്റ്റര്‍ ബിനുമോന്‍ ജോസഫ്, കരിങ്കുന്നം എസ്എച്ച്ഒ നൗഫല്‍,എപിടിഎ പ്രസിഡന്റ് ജോസ് കളരിക്കല്‍, ജില്‍സന്‍ ജോസഫ്, എംപിടിഎ പ്രസിഡന്റ് മഞ്ജു മജീഷ് എന്നിവര്‍ പങ്കെടുത്തു.

അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ എസ്‌ഐ അജി അരവിന്ദ് കേഡറ്റുകള്‍ക്കുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാരായ അംബുജന്‍ എ.എന്‍. , ജ്യോതി ജഗദീഷ് ,സിപിഒ മാരായ കുര്യാക്കോസ് മാത്യു, ജോമിലി ജോസഫ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!