Thodupuzha

സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ നടത്തപ്പെട്ടു

മുതലക്കോടം : സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിൽ സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സൂപ്പർ സീനിയർ കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടക്കുകയുണ്ടായി. ചടങ്ങിലെ വിശിഷ്ടാതിഥി തൊടുപുഴ നഗരസഭാ ചെയർമാൻ ശ്രീ.സനീഷ് ജോർജ് അവറുകൾ സല്യൂട്ട് സ്വീകരിക്കുകയും, പരേഡ് ഇൻസ്പെക്ട് ചെയ്യുകയും, കേഡറ്റുകൾക്ക് സന്ദേശം നൽകുകയും ചെയ്തു . വി.സി വിഷ്ണു കുമാർ(CI, PSLO,SHO) കേഡറ്റുകൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

സ്കൂൾ മാനേജർ ഫാദർ ജോർജ് താനത്തു പറമ്പിൽ , ഹെഡ്മിസ്ട്രസ് വിൽസി ജോസഫ് , നഗരസഭ വാർഡ് കൗൺസിലർ ഷഹന ജാഫർ, സി .ഐ. വിഷ്ണു കുമാർ, എ.ഡി എൻ. ഒ സുരേഷ് ബാബു സാർ,എ എസ് .ഐ കൃഷ്ണൻനായർ, എന്നിവർ പരേഡിന് അഭിവാദ്യങ്ങൾ സ്വീകരിക്കുകയുണ്ടായി . ഫുൾ എ പ്ലസ് കരസ്ഥമാക്കിയ എസ് പി സി കേഡറ്റുകളായ  22കുട്ടികൾക്ക് ഉപഹാര സമർപ്പണവും നടന്നു . ഡി. ഐ നീതു കൃഷ്ണ, ജബ്ബാർ സാർ, സിപിഒ ഡോ.റെക്സി ടോം, സി .പി .ഒ ജീന മേരി എന്നിവർ പാസിംഗ് ഔട്ട് പരേഡിന് നേതൃത്വം നൽകി. കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് മാതാപിതാക്കളുടെ നിറസാന്നിധ്യം കൊണ്ടും സമ്പന്നമായി.

Related Articles

Back to top button
error: Content is protected !!