ChuttuvattomThodupuzha

എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന് ജനപ്രതിനിധികളുടെ ആദരവ്

തൊടുപുഴ : ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ജനപ്രതിനിധികളുടെ യോഗം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന് സ്വീകരണം നല്‍കി. തൊടുപുഴയില്‍ ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി.ഏ.വേലുക്കുട്ടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സംഘടനാ സെക്രട്ടറി കെ.സുഭാഷ്ജി മെമ്പര്‍മാര്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കി.മേഖലാ പ്രസിഡന്റ് എന്‍. ഹരി, ജില്ലാ പ്രസിഡന്റ് കെ.എസ്അജി, മേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ രതീഷ് വരകുമല, വി.എന്‍ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു.കാഞ്ചിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് സ്ഥാനാര്‍ത്ഥിയെ പൊന്നാട അണിയിച്ച് സ്വീകരിച്ചു.സ്ഥാനാര്‍ത്ഥി സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി.

 

 

Related Articles

Back to top button
error: Content is protected !!