ChuttuvattomThodupuzha

വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കണം : മുസ്ലിം ലീഗ്

തൊടുപുഴ : വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം ഉറപ്പാക്കണമെന്നും ജനങ്ങള്‍ക്ക് സൈ്വര്യജീവിതം ഉറപ്പാക്കാന്‍ കേന്ദ്രസംസ്ഥാന ഭരണകൂടങ്ങള്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ ഷുക്കൂര്‍ , ജനറല്‍സെക്രട്ടറി കെ.എസ് സിയാദ് എന്നിവര്‍ ആവശ്യപ്പെട്ടു. വയനാടിനു പിറകേ മൂന്നാറിലും കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടിരിക്കുന്ന സാഹചര്യത്തിലും ഭരണാധികാരികള്‍ നിസംഗതയിലാണ്. വന്യമൃഗ സംരക്ഷണം പ്രധാന അജണ്ടയായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ മനുഷ്യരെ കാണാതെ പോകുന്നത് ലജ്ജാകരവും ദുഖകരവുമാണെന്ന് ലീഗ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങള്‍ ജനവാസ മേഖലയിലേക്കിറങ്ങാത്ത വിധം അവയുടെ ആവാസമേഖലകളില്‍ നടപ്പാക്കേണ്ട വൈല്‍ഡ് ലൈഫ് പ്ലാനുകള്‍ സമയബന്ധിതമായി നടപ്പാക്കാനും ആര്‍ആര്‍ടി അടക്കമുള്ളവയുടെ മുഴുവന്‍ സമയ സേവനം ഉറപ്പാക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെയും പരിക്കേല്‍ക്കപ്പെടുന്നവരുടെയും കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് നടത്തുന്ന നിരാഹാരസമരത്തിനും സമാന പ്രക്ഷോഭങ്ങള്‍ക്കും ലീഗ് പിന്തുണ നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!