ChuttuvattomThodupuzha

തടി ലോറിയുടെ പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചു കയറി അപകടം : പരിക്കേറ്റ യുവാവ് മരിച്ചു

വാഴക്കുളം: തടി ലോറിയുടെ പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു. ഇന്ന് പുലര്‍ച്ചെ 5ഓടെ വാഴക്കുളം ഫെഡറല്‍ ബാങ്കിന് സമീപമുണ്ടായ അപകടത്തില്‍ പരിക്കേറ്റ പാലക്കാട് വടക്കഞ്ചേരി സ്വദേശി കുറുമറ്റത്തില്‍ ജോമോന്‍(41) ആണ് മരിച്ചത്. തൊടുപുഴ ഭാഗത്ത് നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന തടി ലോറിയുടെ പിന്നിലേക്ക് ജോമോന്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാന്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തെതുടര്‍ന്ന് പിക്കപ്പ് വാനില്‍ കുടുങ്ങിയ ജോമോനെയും, ഡ്രൈവര്‍ വിപിനെയും കല്ലൂര്‍ക്കാട് അഗ്നിരക്ഷാ സേനയെത്തിയാണ് പുറത്തിറക്കിയത്. അപകടത്തില്‍ പരിക്കേറ്റ ഇരുവരെയും തൊടുപുഴയിലെയും തുടര്‍ന്ന് കോട്ടയത്തെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ ജോമോന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാനിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. വാഴക്കുളം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പാര്‍സല്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജോമോന്‍ പാര്‍സലുമായി പിക്കപ്പ് വാനില്‍ പോകുമ്പോഴാണ് അപകടത്തില്‍പെട്ടത്. സംസ്‌കാരം വ്യാഴാഴ്ച 3.30ന് വടക്കഞ്ചേരി ലൂര്‍ദ്ദ്മാതാ ഫൊറോന പള്ളിയില്‍.

Related Articles

Back to top button
error: Content is protected !!