ChuttuvattomThodupuzha

തൊഴിലാളി വര്‍ഗ്ഗ വഞ്ചകരായി പിണറായി സര്‍ക്കാര്‍ മാറിയിരിക്കുന്നു : സി.പി. മാത്യു

തൊടുപുഴ :ലക്ഷക്കണക്കിന് തൊഴിലാളികളുടെ പെന്‍ഷനും ആനുകൂല്യങ്ങളും കൊടുക്കാതെ വഞ്ചിച്ച പിണറായി സര്‍ക്കാര്‍ തൊഴിലാളി വഞ്ചക സര്‍ക്കാരായി മാറിയിരിക്കുന്നുവെന്ന് ഡിസിസി പ്രസിഡന്റ് സി.പി .മാത്യു.1990 മുതല്‍ ക്ഷേമ പദ്ധതിയില്‍ അംശാദായമടക്കുവാന്‍ ആരംഭിച്ച തൊഴിലാളികളോട് പറഞ്ഞ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചില്ലെന്ന് മാത്രമല്ല ചികിത്സാസഹായവും മരണാനന്തര ആനുകൂല്യങ്ങളും പോലും കൊടുക്കാന്‍ തയ്യാറാകാതെ തൊഴിലാളിയെ വഞ്ചിച്ചത് പദ്ധതിയില്‍ അംഗങ്ങളായ ലക്ഷക്കണക്കിന് തൊഴിലാളികള്‍ മറക്കില്ലെന്നും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തൊഴിലാളിവര്‍ഗ്ഗം പകരം വീട്ടുവെമന്നും സി.പി മാത്യു പറഞ്ഞു. ബില്‍ഡിംഗ് ആന്റ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍മാണ തൊഴിലാളികളുടെയും പെന്‍ഷന്‍കാരുടെയും നേതൃത്വത്തില്‍ തൊടുപുഴയില്‍ ജില്ലാ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

375000 ലധികം തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ കൊടുക്കണം എങ്കില്‍ 1350 കോടി രൂപയും ചികിത്സ ,പ്രസവ, വിവാഹ ,വിദ്യാഭ്യാസാനുകൂല്യങ്ങള്‍ 22 മുതല്‍ കുടിശികയായത് കൊടുത്തു തീര്‍ക്കാന്‍ 150 കോടിയും 60 വയസ്സ് പിന്നിട്ടവരുടെ അംശാദായം മടക്കി കൊടുക്കാന്‍ 11 കോടിയും കണ്ടെത്താന്‍ കഴിയാതെ സര്‍ക്കാരും ബോര്‍ഡും ഇരുട്ടില്‍ തപ്പുകയാണെന്നും സമരത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ പ്രസിഡന്റ് എ.പി .ഉസ്മാന്‍ പറഞ്ഞു.ഇടുക്കി ജില്ലയില്‍ മാത്രം 15,000 പേര്‍ക്ക് പെന്‍ഷനും 242 പേര്‍ക്ക് വിവാഹ സഹായവും 248 ചികിത്സാ സഹായം 29 പേരുടെ മരണാനന്തര ആനുകൂല്യവും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപ ജില്ലയിലെ തൊഴിലാളികള്‍ക്ക് കിട്ടാനുണ്ടെന്നും ബജറ്റില്‍ ഇതിന് ആവശ്യമായ പണം മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഉസ്മാന്‍ ആവശ്യപ്പെട്ടു.

കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍ മുഖ്യപ്രഭാഷണം നടത്തി.നേതാക്കളായ ജോണ്‍ നെടിയപാല, എന്‍. ഐ. ബെന്നി, ജോസ് അഗസ്റ്റിന്‍, മനോജ് കോക്കാട് , കെ.എം. ജലാലുദ്ദീന്‍, കെ.പി. റോയി, സോമി പുളിക്കന്‍,രാജേഷ് ബാബു,പി .കെ .സജീവ്, ബാബുക്കളപ്പുര, ലീലാമ്മവര്‍ഗീസ് പി.വി.അച്ചാമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിയന്‍ നേതാക്കളായ മിനി ബേബി, ജോര്‍ജ് വര്‍ഗീസ് , തങ്കച്ചന്‍ കാരയ്ക്കാവയലില്‍, ശ്യാമള രാജു, എലിസബത്ത് മാത്യു,ജെയിംസ് പയ്യമ്പള്ളില്‍, ഹമീദ് എം.കെ., രവി മങ്ങാട്ട് തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!