ChuttuvattomThodupuzha

പിഎംഎവൈ (നഗരം) ലൈഫ് ഭവന പദ്ധതി : ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

തൊടുപുഴ : നഗരസഭ പിഎംഎവൈ (നഗരം) ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമം തൊടുപുഴ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസി ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ഷീജ ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഗുണഭോക്തൃ സംഗമത്തോടനുബന്ധിച്ച് കുടുംബശ്രീ തിയറ്റര്‍ ഗ്രൂപ്പായ രംഗശ്രീ ബോധവല്‍ക്കരണ നാടകം അവതരിപ്പിച്ചു. തൊടുപുഴ നഗരസഭ പിഎംഎവൈ (നഗരം) ലൈഫ് ഭവന പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കളുടെ മക്കളില്‍ കഴിഞ്ഞ എസ്എസ് എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു . തുടര്‍ന്ന് വ്യവസായ വകുപ്പിന്റെ അവബോധന ക്ലാസ് ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജ്യോതി ലക്ഷ്മി നയിച്ചു. പിഎംഎവൈ എസ്ഡിഎസ് ആതിര ജോര്‍ജ്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി പ്രദീപ് രാജ്, സെക്ഷന്‍ ക്ലര്‍ക്ക് ബൈജു.റ്റി.റ്റി , സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുഷമ ജോയി എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!