ChuttuvattomThodupuzha

പി.എം.ജി.എസ്.വൈ; ജില്ലയിലെ 11 റോഡുകൾക്ക് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു:ഡീൻ കുര്യാക്കോസ് എം. പി

തൊടുപുഴ: കുടിയേറ്റ കാലം മുതൽ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്നതും ജില്ലാ ആസ്ഥാന വികസനത്തിനും, തൊടുപുഴ ചെറുതോണി പട്ടണങ്ങളെ കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുവാൻ കഴിയുന്നതുമായ ഉടുമ്പന്നൂർ – കൈതപ്പാറ – 8.8 കിലോമീറ്റർ, കൈതപ്പാറ – മണിയാറൻകുടി – 9.7 കിലോമീറ്റർ ഉൾപ്പെടെ ജില്ലയിലെ 11 റോഡുകൾക്ക് പി.എം.ജി.എസ്.വൈ ഫേസ്-3 പദ്ധതിയിൽ ടെൻഡർ നടപടി പൂർത്തീകരിച്ചതായി
ഡീൻ കുര്യാക്കോസ് എം. പി അറിയിച്ചു. ജില്ലയിലെ സുപ്രധാന പ്രദേശങ്ങളെ കൂട്ടിയിണക്കുന്ന ഗ്രാമീണ റോഡുകൾ വികസന രംഗത്ത് വലിയ മുന്നേറ്റത്തിന് കാരണമായിത്തീരും. അഞ്ച് വർഷത്തെ അറ്റകുറ്റപ്പണികൾക്കുൾപ്പെടെ ഈ റോഡുകൾക്ക് തുക വകയിരുത്തിയിട്ടുണ്ട്.
 ഉടുമ്പന്നൂർ-കൈതപ്പാറ-മണിയാറൻകുടി റോഡിന് ആവശ്യമായ സ്ഥലം പരിഹാര വനവൽക്കരണ പദ്ധതിയിലൂടെ വനംവകുപ്പ് വിട്ടു നൽകിയിട്ടുണ്ട്. ഈ റോഡുകളുടെ നിർമ്മാണപ്രവർത്തികൾ നവംബർ മാസത്തോടെ ആരംഭിക്കാനാകുമെന്ന് എംപി പറഞ്ഞു.

Related Articles

Back to top button
error: Content is protected !!