CrimeThodupuzha

പോക്‌സോ കേസ് : പ്രതിക്ക് കഠിനതടവ്

തൊടുപുഴ : പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് നാലുവര്‍ഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷവിധിച്ചു.പുതുപ്പരിയാരം സ്വദേശി കൃഷ്ണനെയാ (60) ണ് ശിക്ഷിച്ചത്. തൊടുപുഴ പോക്‌സോ സ്‌പെഷല്‍ കോടതി ജഡ്ജി നിക്‌സണ്‍ എം.ജോസഫാണ് ശിക്ഷിച്ചത്. 2019 ഒക്ടോബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവം. അതിക്രമത്തിനിരയായ പെണ്‍കുട്ടിക്ക് 2,20,000 രൂപ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ജില്ലാ ലീഗല്‍സര്‍വീസ് അഥോറിറ്റിക്ക് കോടതി നിര്‍ദേശം നല്‍കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബി.വാഹിദ ഹാജരായി.

 

Related Articles

Back to top button
error: Content is protected !!