Thodupuzha

ബസ് യാത്രയ്ക്കിടെ മാല മോഷണം: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

തൊടുപുഴ: വീട്ടമ്മയുടെ മൂന്നര പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല മോഷ്ടിച്ച കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി കവിതയാണ് കേസിലെ പ്രതി. ഉടുമ്പന്നൂര്‍ തുരുത്തേല്‍ ഏലിയാമ്മയുടെ മൂന്നര പവന്‍ തൂക്കം വരുന്ന മാലയാണ് ഈ മാസം 4 ന് ഉടുമ്പന്നൂരില്‍ നിന്നും തൊടുപുഴയിലേക്കുള്ള യാത്രാമധ്യേ മോഷണം പോയത്. മുതലക്കേടത്ത് നിന്ന് ബസില്‍ കയറിയ കവിത ഏലിയാമ്മ ഇരുന്ന സീറ്റില്‍ ഇരിന്നിരുന്നു. തൊടുപുഴ സ്റ്റാന്റിലെത്തിയ ഏലിയാമ്മ എറണാകുളത്തെ വീട്ടുജോലി ചെയ്യുന്ന സ്ഥലത്തേക്ക് യാത്ര തിരിക്കാന്‍ മറ്റൊരു ബസില്‍ കയറിയപ്പഴാണ് മാല മോഷണം പോയതായി അറിയുന്നത്. ഇതോടെ തിരിച്ചെത്തി തൊടുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം എറണാകുളത്ത് മാധ്യമങ്ങളില്‍ വന്ന ഒരു മോഷണ വാര്‍ത്ത കണ്ട ഏലിയാമ്മ പ്രതിയുടെ ചിത്രം തിരിച്ചറിയുകയും അന്ന് ബസില്‍ കൂടെയുണ്ടായിരുന്നത് ഇവര്‍ തന്നെയാണെന്ന് തൊടുപുഴ പോലീസില്‍ അറിയിക്കുകയും ചെയ്തു. തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തൊടുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തുടര്‍ന്ന് തൊടുപുഴയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. ഏലിയാമ്മയെയും പോലീസ് സ്ഥലത്തെത്തിച്ചിരുന്നു. എസ്.ഐ ബൈജു.പി ബാബുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.

Related Articles

Back to top button
error: Content is protected !!