Thodupuzha

ഓണാഘോഷത്തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം: മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു

തൊടുപുഴ: രൂപമാറ്റം വരുത്തിയ വാഹനങ്ങളില്‍ ഓണാഘോഷത്തിന്റെ പേരില്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ അഭ്യാസ പ്രകടനം. തൊടുപുഴ ന്യൂമാന്‍ കോളേജിലെ ഓണാഘോഷത്തിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പും പോലീസും ചേര്‍ന്ന്‌ ഒരു റിക്കവറി വാഹനം ഉള്‍പ്പടെ മൂന്ന് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. വെള്ളിയാഴ്ച രാവിലെ 10നാണ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ക്ക് മുകളിലും മറ്റും അഭ്യാസ പ്രകടനം നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് മോട്ടര്‍വാഹന വകുപ്പ്‌,
എന്‍ഫോഴ്സമെന്റ്, തൊടുപുഴ സബ് ആര്‍.ടി.ഒ. സംഘവും പോലീസും സ്ഥലത്തെത്തെത്തി വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്. കാറും ജീപ്പും രൂപമാറ്റം വരുത്തിയിരുന്നു. വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ആഘോഷങ്ങള്‍ക്കും മറ്റുമായി വലിയ വാടകയ്ക്ക് രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ നല്‍കുന്നത് പതിവായിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. വി.എ.നസീര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!