Idukki

പോളിംഗ് ഡ്യൂട്ടി : രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

ഇടുക്കി : ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ഡ്യൂട്ടിയുള്ള ജീവനക്കാരുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ ജില്ലയില്‍ പൂര്‍ത്തിയായി. നിയമന ഉത്തരവ് ഓര്‍ഡര്‍ വെബ് സൈറ്റില്‍ ലഭ്യമാണ്. പോളിംഗ് ഡ്യൂട്ടിക്ക് എത് അസംബ്ലി സെഗ്മെന്റിലേക്കാണ് നിയോഗിച്ചിരിക്കുന്നതെന്നും പോളിംഗ് ബൂത്തിലേക്കുള്ള അംഗങ്ങള്‍ ആരൊക്കെയെന്നും ഉത്തരവില്‍ സൂചിപ്പിച്ചിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ റിസര്‍വ്വ് ജീവനക്കാരുടെ എണ്ണം 20 ശതമാനം ആയി കുറച്ചതിനാല്‍ ആദ്യഘട്ട നിയമനം ലഭിച്ച ഏതാനും പേര്‍ക്ക് രണ്ടാം ഘട്ട നിയമനം ഉണ്ടായിരിക്കില്ല.

എല്ലാ വകുപ്പ്,സ്ഥാപന മേധാവികളും നാളെ നിയമന ഉത്തരവ് http://order.ceo.kerala.gog.inഎന്ന വെബ് സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത് ജീവനക്കാര്‍ക്ക് കൈമാറേണ്ടതും വൈകിട്ട് 5ന് മുമ്പായി ഓര്‍ഡര്‍ വെബ് സൈറ്റില്‍ രേഖപ്പെടുത്തേണ്ടതുമാണ്. ഓര്‍ഡര്‍ വെബ് സൈറ്റിലെ എംപ്ലോയി കോര്‍ണര്‍ വഴി നിയമന ഉത്തരവ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഡൌണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതുമാണ്.

ജില്ലയിലെ ദേവികളം അസംബ്ലി സെഗ്മെന്റിലെ പരിശീലന ക്ലാസ് മൂന്നാര്‍ എഞ്ചിനീയറിംഗ് കോളേജിലും, ഉടുമ്പന്‍ചോല അസംബ്ലി സെഗ്മെന്റില്‍ ഉള്ളവര്‍ക്ക് മിനി സിവില്‍ സ്റ്റേഷന്‍ നെടുങ്കണ്ടം, സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നെടുങ്കണ്ടം, അര്‍ബന്‍ ബാങ്ക് നെടുങ്കണ്ടം എന്നിവിടങ്ങളിലും തൊടുപഴ അസംബ്ലി സെഗ്മെന്റിലുള്ളവര്‍ക്ക് ന്യൂമാന്‍ കോളേജിലും, ഇടുക്കി അസംബ്ലി സെഗ്മെന്റിലുള്ളവര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍, കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാള്‍, പ്ലാനിംഗ് ഓഫീസ് ഹാള്‍ എന്നിവിടങ്ങളിലും. പീരുമേട് അസംബ്ലി സെഗ്മെന്റിലുള്ളവര്‍ക്ക് മരിയന്‍ കോളേജ് കട്ടിക്കാനത്തും ഏപ്രില്‍ 11,12,15 തിയതികളില്‍ രാവിലെ 9 , ഉച്ചയ്ക്ക് 1 എന്നിങ്ങനെ രണ്ട് സെഷനുകളിലായി നടത്തുന്നതാണ്.

രണ്ടാംഘട്ട പരിശീലന ക്ലാസ് ഓരോ പോളിംഗ് ബൂത്തിലേക്കും നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ളതായതിനാല്‍ നിയമന ഉത്തരവില്‍ രേഖപ്പെടുത്തിയിട്ടുള്ള പരിശീലന ക്ലാസില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും, പങ്കെടുക്കാത്ത ജീവനക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 134 പ്രകാരമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!