ChuttuvattomThodupuzha

സിദ്ധാര്‍ഥിന്റെ മരണം : പ്രതിഷേധ പ്രകടനം നടത്തി ഉടുമ്പന്നൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി

ഉടുമ്പന്നൂര്‍ : പൂക്കോട് വെറ്ററിനറി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തുന്നതിനുള്ള പോലീസിന്റെ നിഷ്‌ക്രിയത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉടുമ്പന്നൂര്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് മനോജ് തങ്കപ്പന്‍ നേതൃത്വം വഹിച്ചു. ഡി.സി.സി മെമ്പര്‍ ജോണ്‍സണ്‍ കുര്യന്‍, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സോമി പുളിക്കല്‍, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഹാജറ സൈദ് മുഹമ്മദ്, മഹിള കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നൈസി ഡെനില്‍, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി സുരേന്ദ്രന്‍, പഞ്ചായത്ത് മെമ്പര്‍ അഖിലേഷ് ദാമോദരന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി റമീസ് കൂരാപ്പിള്ളി, ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി.ടി ജോസ്, ബാങ്ക് ഡയറക്ട് ബോര്‍ഡ് മെമ്പര്‍മാരായ പി.ടി ഷിബു, സുനില്‍ ബാബു, എല്‍ദോ വര്‍ഗീസ്, മിനി മനോജ്, അജോ ജോളി, ജോണി മുണ്ടയ്ക്കപ്പിള്ളി, സിദ്ദീഖ് എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!