ChuttuvattomThodupuzha

പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി

പൂമാല : പൂമാല ഗവ. ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്രവേശനോത്സവം നടത്തി.വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ജയ്സണ്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഒന്നാം ക്ലാസില്‍ പ്രവേശിച്ച കുരുന്നുകളെ അക്ഷരദീപം തെളിച്ചു നല്‍കി വരവേല്‍ക്കുകയും തൊടുപുഴ മര്‍ച്ചന്റ് യൂത്ത് പഠനോപകരണങ്ങള്‍ നല്‍കുകയും ചെയ്തു. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ മൊമെന്റോ നല്‍കി ആദരിച്ചു. എസ്പിസി പ്രോജക്ടിന്റെയും ക്ഷേത്രസമന്യേ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.

രക്ഷാകര്‍ത്തൃസംഗമം, സ്‌കൂള്‍ പ്രൊഡക്ഷന്‍ സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും നടന്നു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ അഭിലാഷ് രാജന്‍ കുട്ടികളെ മൊമെന്റോ നല്‍കി ആദരിച്ചു.എസ്.പി.സി പ്രോജക്ട് എ.ഡി.എന്‍.ഒ സുരേഷ് ബാബു പ്രൊഡക്ഷന്‍ സെന്റര്‍ ആദ്യ വില്പന സ്വീകരിക്കുകയും ചെയ്തു. ലഹരിവിരുദ്ധ കൗമാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികള്‍ക്ക് ക്ലാസ് നല്‍കി. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ദീപ ജോസ്, ഹെഡ്മിസ്ട്രസ് രജനി എംസി എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രഫ. എം.ജെ ജേക്കബ് , മര്‍ച്ചന്റ് യൂത്ത് വിംഗ് പ്രസിഡന്റ് പ്രജീഷ് രവി, സെക്രട്ടറി ജോഷി ജോര്‍ജ്, യൂത്ത് വിംഗ് ഇടുക്കി ജില്ല വര്‍ക്കിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, വൈസ് പ്രസിഡന്റ് താജു എം.പി, ഹരീഷ് എം, മുന്‍ജനമൈത്രി പോലീസ് ഹരികുമാര്‍, ക്ഷേത്രസമന്യസമിതി വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ അമനകര തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!