Karimannur

അതിദാരിദ്ര്യ നിവാരണ യജ്ഞം: സമിതിയുടെ പരിശീലനം നടത്തി

കരിമണ്ണൂര്‍: പഞ്ചായത്തില്‍ നിലവിലുള്ള ദരിദ്രകുടുംബങ്ങളെ കണ്ടെത്താനും അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനുമുള്ള അതിദാരിദ്ര്യ നിവാരണ യജ്ഞത്തിന് വേണ്ടിയുള്ള സര്‍വേ സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഓരോ വാര്‍ഡുതലത്തിലുമുള്ള സമിതികളുടെ മേല്‍ നോട്ടത്തിനും സര്‍വേയുടെ സമയബന്ധിതമായി പൂര്‍ത്തീകരണത്തിനുമായി രൂപീകരിച്ച പഞ്ചായത്ത്തല സമിതിയുടെ പരിശീലനം നടത്തി. കിലയുടെ ആഭിമുഖ്യത്തില്‍ കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍ പഞ്ചായത്തുകള്‍ക്ക് സംയുക്തമായി നടത്തിയ പരിശീലന പരിപാടി കരിമണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാന്‍സന്‍ അക്കക്കാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ദേവസ്യ ദേവസ്യ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സോണിയ ജോബിന്‍, ബിജി ജോമോന്‍, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ എന്‍. സദാനന്ദന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ വിജയന്‍, മുഹമ്മദ് റോഷന്‍, സുലേഖ എം, പി.ജി മോഹനന്‍, വിവിധ കക്ഷി നേതാക്കളായ ബേബി കുന്നുംപുറം, ജോസ് മാറാട്ടില്‍, കെ.കെ രാജന്‍, ജോസ് കുന്നപ്പിള്ളി, ഉടുമ്പന്നൂര്‍ പഞ്ചായത്ത് സെക്രട്ടറി ജോണ്‍ ഗ്രീക്ക്, ഷിന്‍സി ജോസഫ്, നീതു മോഹനന്‍, കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ ടി.എം സുബൈര്‍, ടി.പി ജോണ്‍, സിജി പി.എസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!