ChuttuvattomThodupuzha

കോസ്മോ പൊളിറ്റന്‍ ലൈബ്രറിയില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കരിങ്കുന്നം : കോസ്മോ പൊളിറ്റന്‍ ലൈബ്രറിയില്‍ പ്രതിഭാ സംഗമം സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം ടി.ആര്‍ സോമന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് സുനില്‍ തോമസ് അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് എ പ്ലസ് നേടിയ 26 കുട്ടികളെയാണ് ചടങ്ങില്‍ ആദരിച്ചത്. സെക്രട്ടറി കെ.ജി ദിനകര്‍, സി.ജെ കുര്യന്‍, സീന ബിജു, ലൈബ്രേറിയന്‍ പി .ആര്‍ രവി , ജോസ് അലക്സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!