ChuttuvattomThodupuzha

പ്രതിരോധ ഹോമിയോ മരുന്ന് വിതരണം നടത്തി

കാഞ്ഞാര്‍ : അറക്കുളം വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിയുടെയും കുടയത്തൂരിലെ ആയുഷ് എന്‍എച്ച്എം ഗവ. ഹോമിയോ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ പകര്‍ച്ചപ്പനിയ്ക്കും ഡെങ്കിപ്പനിയ്ക്കും എതിരെയുള്ള പ്രതിരോധ മരുന്ന് വിതരണം നടത്തി. അറക്കുളം പഴയ പള്ളി അങ്കണത്തില്‍ നടന്ന ഹോമിയോ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ഫാ. മാത്യു അമ്മോട്ടുകുന്നേല്‍ നിര്‍വഹിച്ചു. യോഗത്തില്‍ വിന്‍സെന്റ് ഡീപോള്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് തോമസ് കിഴക്കേല്‍ അധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് നടത്തിയ സൗജന്യ ബ്ലഡ് ഡൊണേഷന്‍ ഫോറം അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം അറക്കുളം പഴയ പള്ളി വികാരി ഫാ. സിറിയക്ക് പുത്തേട്ട് നിര്‍വഹിച്ചു.

കുടയത്തൂര്‍ ഗവണ്‍മെന്റ് ഹോമിയോ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. രഞ്ജിന്‍ രാജ് മുഖ്യപ്രഭാഷണം നടത്തി. പള്ളി കമ്മിറ്റി ഭാരവാഹികളായ ആന്റണി വെച്ചുര്‍, ജോസ് കച്ചറമറ്റം, ജോണി മഞ്ഞക്കുന്നേല്‍, ബിബിന്‍ കൊല്ലപ്പള്ളി, വിന്‍സെന്റ് ഡീപോള്‍ ഭാരവാഹികളായ റോബര്‍ട്ട് തെക്കേല്‍, ജെറീഷ് മൈലാടൂര്‍, ക്രിസ് കിണറ്റുകര, സിറില്‍ കുന്നുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു. പ്രവീണ്‍ വെച്ചൂര്‍, തോമസുകുട്ടി മുണ്ടയക്കാട്ട്, ജിജോ കരായക്കാട്ട്, ജാക്‌സണ്‍ നടുവിലെ കിഴക്കേല്‍, തോമസ് കല്ലന്‍പ്ലാക്കല്‍, ജിനു കാട്ടുനിലം, ടീനാ സിബി പുള്ളിക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സാംക്രമിക രോഗങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ ക്യാമ്പില്‍ ആയിരത്തോളം ആളുകള്‍ക്കുള്ള മരുന്ന് വിതരണം ചെയ്തു.

 

Related Articles

Back to top button
error: Content is protected !!