ChuttuvattomThodupuzha

വിള നാശം ,നഷ്ടപരിഹാരം നല്‍കണം : കേരള കോണ്‍ഗ്രസ് (എം) രാഷ്ട്രീയ കാര്യ സമിതിയംഗം അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ 

തൊടുപുഴ : വേനലില്‍ കാര്‍ഷിക വിളകള്‍ നശിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) രാഷ്ട്രീയ കാര്യ സമിതിയംഗം അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ ആവശ്യപ്പെട്ടു. വാഴ, പച്ചക്കറികള്‍, ജാതി, ഗ്രാമ്പു, കൊക്കോ, ഏലം തുടങ്ങി പല വിളകളും കരിഞ്ഞുണങ്ങി. ഇതിന്റെ നഷ്ടം തിട്ടപ്പെടുത്തി അടിയന്തര ധനസഹായം നല്‍കണം. ഇതിനു പുറമെ കനത്ത വേനല്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ട ടാപ്പിംഗ് തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍ എന്നിവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

 

Related Articles

Back to top button
error: Content is protected !!