ChuttuvattomThodupuzha

വില കുതിച്ചുയരുന്നു ; പൈനാപ്പിള്‍ കര്‍ഷകര്‍ക്ക് സുവര്‍ണ്ണകാലം

ഇടുക്കി : കര്‍ഷകര്‍ക്ക് ആശ്വാസമായി വിപണിയില്‍ പൈനാപ്പിള്‍ വില കുതിച്ചുയരുന്നു ഒരു വര്‍ഷം മുമ്പ് കിലോക്ക് 25 രൂപയിലേക്കു കൂപ്പുകുത്തിയ പൈനാപ്പിള്‍ വില ഇപ്പോള്‍ കുതിച്ചുയര്‍ന്ന് കിലോയ്ക്ക് 70 രൂപ മുതല്‍ 80 രൂപ വരെയായി. പച്ചയ്ക്ക് 57 രൂപയും സ്‌പെഷല്‍ ഗ്രേഡ് പച്ചയ്ക്ക് 60 രൂപയുമാണ് മാര്‍ക്കറ്റ് വില. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇത്രയും ഉയര്‍ന്ന വില ലഭിക്കുന്നത്. കേരളത്തില്‍ ആവശ്യക്കാര്‍ കൂടിയതും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കൂടുതല്‍ കയറ്റിവിടുന്നതുമാണ് വില ഉയരാന്‍ കാരണം. വേനല്‍ച്ചൂട് കൂടിയതും മഴ പെയ്യാത്തതും വില കൂടാനിടയായിട്ടുണ്ട്. മഹാരാഷ്ട്ര, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പൈനാപ്പിളിന് ആവശ്യക്കാരേറെയാണ്. ദിവസം 100ലോഡ് പൈനാപ്പിള്‍ വീതം കയറ്റിവിടുന്നതായി വ്യാപാരികള്‍ പറയുന്നു. ഇടുക്കിയില്‍ വരിക്കമുത്തന്‍, വെണ്‍മണി, വണ്ണപ്പുറം, കാളിയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാപകമായി പൈനാപ്പിള്‍ കൃഷി ചെയ്യുന്നുണ്ട്. പൈനാപ്പിള്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങളാണ് ജില്ലയിലുള്ളത്.

Related Articles

Back to top button
error: Content is protected !!