Thodupuzha

കാര്‍ഷിക വിഷയങ്ങള്‍ അവഗണിച്ചത് പ്രതിഷേധാര്‍ഹം: കേരളാ കോണ്‍ഗ്രസ്

 

തൊടുപുഴ: ഡല്‍ഹിയില്‍ നടന്ന പ്രധാനമന്ത്രി – മുഖ്യമന്ത്രി ഔദ്യോഗിക കൂടി കാഴ്ചയില്‍ കാര്‍ഷിക വിലത്തകര്‍ച്ചാ വിഷയങ്ങള്‍ ഉള്‍പ്പെടുത്താതെ കര്‍ഷകരെ അവഗണിച്ചത് പ്രതിഷേധാര്‍ഹമെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.മോനിച്ചന്‍ പറഞ്ഞു. റബര്‍, ഏലം, കുരുമുളക് തുടങ്ങിയ കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച ബോധ്യപ്പെടുത്തി വിലസ്ഥിരതാ ഫണ്ട് വര്‍ധിപ്പിക്കാന്‍ യോഗത്തില്‍ കഴിയണമായിരുന്നു. സംസ്ഥാന ഖജനാവില്‍ പണമില്ലാത്തതും സ്‌പൈസസ് ബോര്‍ഡും റബര്‍ ബോര്‍ഡും നോക്കുകുത്തികളായി മാറിയ സാഹചര്യത്തിലും കേന്ദ്ര സഹായം അനിവാര്യമാണ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കാര്‍ഷികവായ്പകള്‍ എഴുതി തള്ളുന്നതടക്കം കാര്‍ഷിക വിഷയങ്ങളില്‍ പരിഗണന ലഭിക്കാത്തത് സര്‍ക്കാരിന്റെ കര്‍ഷകരോടുള്ള മനോഭാവമാണ് ബോധ്യപ്പെടുന്നത്. കൃഷി, ധനകാര്യ മന്ത്രിമാരുടെ റബര്‍, ഏലം, കുരുമുളക് ഉള്‍പ്പെടെയുള്ള വിളകളുടെ വിലത്തകര്‍ച്ചയില്‍ നടത്തുന്ന പ്രസ്താവനകള്‍ ആത്മാര്‍ത്ഥപരമല്ലെന്നും എം.മോനിച്ചന്‍ കുറ്റപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!