Thodupuzha

തൊടുപുഴയില്‍ ഇന്ന് സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്കും

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ തൊടുപുഴ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികള്‍ ഇന്ന് പണിമുടക്കും. ബസ് സര്‍വീസുകളിലെ റണ്ണിങ് സമയത്തിലെ അപാകതകള്‍ പരിഹരിക്കുക, തൊഴില്‍ ചെയ്യാനുള്ള സമാധാന അന്തരീക്ഷം അധികാരികള്‍ ഉറപ്പുവരുത്തുക, കെ.എസ്.ആര്‍.ടി.സി ബസുകള്‍ സമയകൃത്യത പാലിക്കുക, 140 കിലോമീറ്ററില്‍ കൂടുതലുള്ള സ്വകാര്യ ബസുകളുടെ റൂട്ടുകള്‍ റദ്ദുചെയ്യാനുള്ള തീരുമാനം പിന്‍ലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.മുഴുവന്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കെടുക്കണമെന്ന് പ്രൈവറ്റ് ബസ്‌വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) തൊടുപുഴ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. പണിമുടക്കിനോടനുബന്ധിച്ച്‌ ഇന്നലെ വൈകിട്ട് അഞ്ചിന് തൊഴിലാളികള്‍ പ്രതിഷേധ ധര്‍ണ നടത്തി. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.വി. ജോയിയുടെ അദ്ധ്യക്ഷതയില്‍ സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.ആര്‍. സോമന്‍ ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!