ChuttuvattomThodupuzha

ഉല്‍പ്പാദനം കുറഞ്ഞു, ആവശ്യക്കാര്‍ ഏറി; കാട്ടുജാതി പത്രിക്ക് മികച്ച വില

തൊടുപുഴ : ഉല്‍പ്പാദനം കുറയുകയും ആവശ്യക്കാര്‍ ഏറുകയും ചെയ്തതോടെ വിപണിയില്‍ കാട്ടുജാതി പത്രിക്ക് വില വര്‍ധിച്ചു. പോയ വര്‍ഷങ്ങളില്‍ കിലോഗ്രാമിന് നാനൂറ് മുതല്‍ അഞ്ചൂറ് രൂപ വരെ വില ലഭിച്ചിരുന്ന കാട്ടുജാതി പത്രിക്കിപ്പോള്‍ 700ന് മുകളില്‍ വില ലഭിക്കുന്നുണ്ട്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കാട്ടുജാതിയുടെ പത്രി കമ്പോളങ്ങളില്‍ കൂടുതലായി എത്തുന്നത്. 70 മുതല്‍ 80 രൂപാ വരെ ലഭിച്ചിരുന്ന കാട്ടുജാതിയുടെ കുരുവിന് 100 മുതല്‍ 120 രൂപ വരെയാണ് ഇപ്പോഴത്തെ വില.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് കാട്ടുജാതിയുടെ പത്രി കമ്പോളങ്ങളില്‍ കൂടുതലായി എത്തുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്‍പ്പെടെ കാട്ടുജാതി പത്രിക്ക് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്നാണ് വിവരം. കോവിഡ് വ്യാപന ഘട്ടത്തില്‍ കാട്ടുജാതി പത്രിക്ക് ആവശ്യക്കാര്‍ കുറഞ്ഞിരുന്നു. കാലാവസ്ഥ വ്യതിയാനമുള്‍പ്പെടെയുള്ള കാര്യങ്ങള്‍കൊണ്ട് കാട്ടുജാതിപത്രിയുടെ ഉത്പാദനത്തില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. വലിയ രീതിയിലുള്ള പരിചരണമോ ജലസേചനമോ കാട്ടുജാതിക്ക് ആവശ്യമില്ല. സാധാരണ ജാതിപത്രിയെക്കാള്‍ കാട്ടുജാതി പത്രിക്ക് തൂക്കകൂടുതല്‍ ലഭിക്കും. നിറത്തിലും ഗന്ധത്തിലും കാട്ടുജാതിപത്രിക്ക് വ്യത്യാസവുമുണ്ട്.

Related Articles

Back to top button
error: Content is protected !!