ChuttuvattomThodupuzha

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി പ്രൊഫ. ജെസ്സി ആന്റണി തിരഞ്ഞെടുക്കപ്പെട്ടു

തൊടുപുഴ: നഗരസഭാ വൈസ് ചെയര്‍പേഴ്സണായി പ്രൊഫ. ജെസ്സി ആന്റണി തിരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച്ച നഗരസഭാ കൗണ്‍സില്‍ ഹാളില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണായി പ്രൊഫ. ജെസ്സി ആന്റണി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയര്‍പേഴ്‌സണായിരുന്ന ജെസി ജോണിയെ ഹൈക്കോടതി അയോഗ്യയാക്കിയതോടെയാണ് തിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്.

35 അംഗ കൗണ്‍സിലില്‍ നിലവില്‍ 34 അംഗങ്ങളാണുള്ളത്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കേരള കോണ്‍ഗ്രസ് എം പ്രതിനിധി പ്രൊഫ. ജെസ്സി ആന്റണിക്ക് 14 വോട്ടും , യുഡിഎഫ് സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗ് പ്രതിനിധി ഷഹനാ ജാഫറിന് 12 വോട്ടും , ബിജെപി സ്ഥാനാര്‍ത്ഥി ജിഷാ ബിനുവിന് 7 വോട്ടും ലഭിച്ചു.രണ്ടാം റൗണ്ടില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രൊഫ. ജെസ്സി ആന്റണിക്ക് 13 വോട്ടും , യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷഹനാ ജാഫറിന് 12 വോട്ടും ലഭിച്ചു. ബി.ജെ.പി വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.ഒരു വോട്ട് അസാധുവായി. ഡെപ്യൂട്ടി കളക്ടര്‍ ആര്‍. ആര്‍ ജോളി ജോസഫ് വരണാധികാരിയായിരുന്നു.
കൗണ്‍സിലര്‍ റ്റി.എസ്. രാജന്‍ ഹാജരായിരുന്നില്ല.

 

 

Related Articles

Back to top button
error: Content is protected !!