Thodupuzha

ഉപരിപഠനത്തിനായി അന്യ സംസ്ഥാനങ്ങളിലെ കോളേജുകളിൽ പഠനം നടത്തുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ഗ്രാന്റ് നൽകുക: കെപിഎ൦എസ്

തൊടുപുഴ : ഉപരിപഠനത്തിനായി അന്യ സംസ്ഥാനങ്ങളിലെ കോളേജുകളിൽ പഠനം നടത്തുന്ന പട്ടികജാതി വിദ്യാർത്ഥി കൾക്ക് കേരള ഗവൺമെന്റ് ഗ്രാന്റ് നൽകാത്തതു മൂലം പഠനം പൂർത്തീകരിച്ചിട്ടും കോളേജുകൾ സർട്ടിഫിക്കേറ്റ് നൽകുന്നില്ല.നിർദ്ധിഷ്ട ഗ്രാന്റ് നൽകുവാൻ പട്ടികജാതി വകുപ്പും സർക്കാരും തയ്യാറാകണമെന്ന് കെ പി എം എസ്‌ സംസ്ഥാന കമ്മിറ്റിയoഗം സാബു കൃഷ്ണൻ ആവശ്യപ്പെട്ടു. കെ പി എം എസ്‌ തൊടുപുഴ യൂണിയൻ കൗൺസിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡണ്ട്‌ ശാന്ത കുഞ്ഞപ്പൻ അധ്യക്ഷയായിരുന്നു. ടി എ ബാബു, പ്രകാശ് തങ്കപ്പൻ, മനോജ്‌ എ എ, ബാബു കെ കെ മിനിഷാജി എന്നിവർ പ്രസ൦ഗിച്ചു.

Related Articles

Back to top button
error: Content is protected !!