Thodupuzha

വായനാ പക്ഷാചരണം സമാപിച്ചു

ഉടുമ്പന്നൂര്‍: പബ്ളിക് ലൈബ്രറി ജൂണ്‍ 19 മുതല്‍ നടത്തി വന്ന വായനാ പക്ഷാചരണം സമാപിച്ചു. പക്ഷാചരണത്തിന്റെ ഭാഗമായി സാഹിത്യ സദസ്, കരിയര്‍ ഗൈഡന്‍സ് ക്ലാസ്, പുസ്തക പ്രദര്‍ശനം, മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കല്‍, പി.എന്‍. പണിക്കര്‍, ജോസഫ് ഇടമറുക്, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍, ഐ.വി.ദാസ് എന്നിവരുടെ അനുസ്മരണങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം കെ.എം. ബാബു പക്ഷാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിവിധ ദിവസങ്ങളിലായി നടത്തിയ പരിപാടികളില്‍ ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സൂലൈഷ സലീം, എന്‍.ജി.ഒ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.കെ. പ്രസുഭകുമാര്‍, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രന്‍, കേരളാ സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് വി.വി. ഫിലിപ്പ്, കെ.എസ്.ടി.എ മുന്‍ ജില്ലാ സെക്രട്ടറി ടി.എം. സുബൈര്‍, സി.സി. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!