Thodupuzha

നഗരത്തിലെ പ്രധാന റോഡുകളിലെ കുഴികള്‍ പൊതുമരാമത്ത് അടച്ച്‌ തുടങ്ങി

തൊടുപുഴ: നഗരത്തിലെ പ്രധാന റോഡുകളിലെ കുഴികള്‍ പൊതുമരാമത്ത് വകുപ്പ് അടച്ച്‌ തുടങ്ങി.നഗരത്തിലെ  റോഡുകളിലെ കുഴികളില്‍പെട്ട് ജനങ്ങള്‍ ഏറെ ദുരിതത്തിലായിരുന്നു.ഇരുചക്ര വാഹന യാത്രക്കാരാണ് ഏറെ ദുരിതത്തിലാകുന്നത്. കോതയിക്കുന്ന് റോഡ്, മൂപ്പില്‍ക്കടവ്, ന്യൂമാന്‍ കോളേജ് റോഡ്, കാഞ്ഞിരമറ്റം- വെങ്ങല്ലൂര്‍-മാങ്ങാട്ടുകവല എന്നിവിടങ്ങളിലെ റോഡിലെ കുഴികളാണ് അടയ്ക്കുന്നത്.മഴ കുറവായാല്‍ ജോലികള്‍ തുടരുമെന്നും നഗരത്തിലെ റോഡുകളിലെ മുഴുവന്‍ കുഴികളും അടയ്ക്കുമെന്നും പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷൈലേന്ദ്രന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!