ChuttuvattomThodupuzha

 റോഡിലേക്കിറക്കി നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നു : വാഹന യാത്രക്കാര്‍ ബുദ്ധിമുട്ടില്‍

തൊടുപുഴ : നഗരത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ പൊതുമരാമത്ത് റോഡിലേക്കിറക്കി നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് വാഹന യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി. തിരക്കേറിയ റോഡുകളില്‍ സ്ഥാപിക്കുന്ന ഇത്തരം ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെടാതെ വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നത് പതിവായി. വ്യാപാര സ്ഥാപനങ്ങള്‍ പലതും പാര്‍ക്കിംഗ് ഏരിയകള്‍ വ്യാപാരാവശ്യത്തിന് ഉപയോഗിച്ചിട്ടാണ് ജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാക്കുന്ന രീതിയില്‍ റോഡിലേക്കിറക്കി നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്നാണ് ആരോപണം.

പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ ഇവരുടെ സ്വകാര്യ സ്ഥലം എന്ന രീതിയിലാണ് ബോര്‍ഡ് സ്ഥാപിക്കുന്നതെന്ന് വാഹന ഉടമകളും കാല്‍നടയാത്രക്കാരും പറയുന്നു. നഗരസഭാ അധികൃതര്‍ ഇക്കാര്യത്തില്‍ കാര്യമായ നടപടി സ്വീകരിക്കാറില്ല. സ്ഥാപനങ്ങള്‍ ആവശ്യത്തിന് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച ഏതാനും വാഹന ഉടമകള്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!