Thodupuzha

റംസാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും

തൊടുപുഴ: സി.എച്ച് സെന്റര്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റംസാന്‍ പ്രഭാഷണവും ഇഫ്താര്‍ സംഗമവും നടത്തി. ചെയര്‍മാന്‍ അഡ്വ .ഇ.എസ് മൂസയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മുസ്ലലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എം.എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കാരിക്കോട് നൈനാര്‍പള്ളി ചീഫ് ഇമാം ഹാഫിസ് നൗഫല്‍ കൗസരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.പെരുമ്പിള്ളിച്ചിറ മുഹിയദ്ധീന്‍ ജുമാ മസ്ജിദ് ചീഫ് ഇമാം ഷെമീര്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.എം മൂസ വിദ്യാഭ്യാസ അവാര്‍ഡ് എം.എസ്.എഫ് മുന്‍ സംസ്ഥാന സെക്രട്ടറി സല്‍മാന്‍ ഹനിഫിന് കൈമാറി. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. സീയാദ്, ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം പി. എം അബ്ബാസ്,ജില്ലാ ലീഗ് സെക്രട്ടറി മാരായ സലിം കൈപ്പടം,ടി.എസ് ഷംസുദ്ദീന്‍, എസ്.ടി.യു ജില്ലാ പ്രസിഡന്റ് നൗഷാദ് വഴിക്കല്‍ പുരയിടം,ജനറല്‍ സെക്രട്ടറി വി.ഇച്ച് മുഹമ്മദ്, കര്‍ഷക സംഘം ജില്ലാ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം, പ്രവാസിലിഗ് ജില്ലാ പ്രസിഡന്റ് സക്കീര്‍ ഹാജി,ജനറല്‍ സെക്രട്ടറി ടി.എസ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!