ChuttuvattomThodupuzha

ജ്വാല സാഹിത്യരത്ന പുരസ്‌കാരം ഏറ്റുവാങ്ങി

തൊടുപുഴ: 26-ാമത് മുംബൈ ജ്വാല സാഹിത്യരത്ന പുരസ്‌കാരം തൊടുപുഴ കോലാനി ചിറയ്ക്കല്‍ സി.എ. ശശിധരന്‍ നായര്‍ ഏറ്റുവാങ്ങി. ഹിമാലയയാത്രാ സ്മരണകള്‍ എന്ന യാത്രാവിവരണത്തിനാണ് പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം നവി മുംബൈ നെരുള്‍ വെസ്റ്റിലെ അമൃതാനന്ദമയി മഠം ഹാളില്‍ നടന്ന ചടങ്ങില്‍ ന്യൂക്ലിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എ.പി. ജയരാമന്‍ പുരസ്‌കാരം കൈമാറി. സൈമണ്‍ വാളാചേരി പങ്കെടുത്തു. കഴിഞ്ഞ നവംബറില്‍ പെരുമ്പാവൂരിലെ യെസ്പ്രസ് ബുക്ക്സ് ആണ് യാത്രാവിവരണം വിപണിയിലെത്തിച്ചത്.

Related Articles

Back to top button
error: Content is protected !!