ChuttuvattomThodupuzha

കുഴല്‍ കിണറുകളുടെ റീചാര്‍ജിംഗ് ശക്തമാക്കും : മന്ത്രി റോഷി അഗസ്റ്റിന്‍

തൊടുപുഴ : വേനല്‍ക്കാലം ശക്തമായത് കാലവസ്ഥ വ്യതിയാനത്തിന്റെ മുന്നറിയിപ്പായി കണ്ടുകൊണ്ട് കുഴല്‍ കിണറുകളുടെ റിചാര്‍ജിംഗും, മഴവെള്ള സംഭരണി, തടയിണകള്‍ ,കുളങ്ങള്‍ മഴകുഴികള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവും കാര്യക്ഷമമാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഭൂമിയുടെ ജലനിരപ്പ് താഴ്ന്ന് പോയതും മഴവെള്ളം ഭൂമിയില്‍ കെട്ടി നില്‍ക്കാനുള്ള അവസരം കുറഞ്ഞതും മൂലം കാലവസ്ഥ വ്യതിയാനം കുടിവെള്ള ലഭ്യതയെയും ജലസേചന സൗകര്യങ്ങളെയും പ്രതികൂലമായി ബാധിച്ചു. വരും വര്‍ഷങ്ങളില്‍ കാലവസ്ഥയില്‍ ഉണ്ടാകുന്ന മാറ്റം കാര്‍ഷിക മേഖലയെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട് എന്നും മന്ത്രി പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാല്‍ അധ്യക്ഷത വഹിച്ചു. വരും കാലങ്ങളില്‍ ഉണ്ടാകാവുന്ന കാലവസ്ഥ വ്യതിയാനത്തെ നേരിടാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു യോഗത്തില്‍ നേതാക്കളായ പ്രഫ. കെ.ഐ ആന്റണി, രാരിച്ചന്‍ നീര്‍ണാംകുന്നേല്‍, അഗസ്റ്റിന്‍ വട്ടക്കുന്നേല്‍ ,അഡ്വ . മനോജ് എം തോമസ്, അഡ്വ. എം.എം മാത്യു, കെ.പി മാത്യു, കെ.എന്‍ മുരളി, ജിമ്മി മറ്റത്തിപ്പാറ, ജിന്‍സണ്‍ വര്‍ക്കി, ടോമി പകലോമറ്റം, റോയിച്ചന്‍ കുന്നേല്‍, ജെയിംസ് മ്ളാക്കുഴി, അഡ്വ. മധു നമ്പൂതിരി, മാത്യു വാലുമേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!