Local LiveMuttomThodupuzha

പ്രാദേശിക സുസ്ഥിര ടൂറിസം വികസന പദ്ധതി: ടൂറിസം കേന്ദ്രങ്ങളിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു

മുട്ടം : തൊടുപുഴ ന്യുമാന്‍ കോളജ് എന്‍ എസ് എസ് വിഭാഗവും മുട്ടം ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റിയും സംയുക്തമായി അരുവിക്കുത്ത്, ശങ്കരപ്പള്ളി പച്ചിലാംകുന്ന് വ്യൂ പോയിന്റ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് പഠന യാത്ര സംഘടിപ്പിച്ചു. ന്യൂമാന്‍ കോളജ് എന്‍ എസ് എസ് വിഭാഗം നടപ്പിലാക്കുന്ന പ്രാദേശിക സുസ്ഥിര ടൂറിസം വികസന പദ്ധതിയുടെ (സസ്‌റ്റൈനബിള്‍ ടൂറിസം ഡവലപ്പ്‌മെന്റ് പ്രോജക്ട് ) ഭാഗമായിട്ടാണ് ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റിയുമായി ചേര്‍ന്ന് പഠന യാത്ര സംഘടിപ്പിച്ചത്. ടൂറിസം കേന്ദ്രങ്ങളില്‍ എത്തിയവര്‍ക്ക് പ്രദേശവാസികളും ടൂറിസം പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരണം നല്‍കി. കോളജ് ബര്‍സാര്‍ ഫാ.ബെന്‍സന്‍ എന്‍ ആന്റണി, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. സി. നോയല്‍ റോസ്, വാര്‍ഡ് മെമ്പര്‍ ബിജോയി ജോണ്‍, മാത്തപ്പാറ ഹെവന്‍ വാലി റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍ എ.എന്‍ എന്നിവര്‍ പ്രസംഗിച്ചു.

ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ് ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍, മുട്ടം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പിറ്റിഎ പ്രസിഡന്റ് എന്‍.എം സമദ്, ടൂറിസം പ്രവര്‍ത്തകരായ ജോസ് ചുവപ്പുങ്കല്‍, ജോസിന്‍ വരിക്കമാക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. അരുവിക്കുത്ത്, പച്ചിലാംകുന്ന് വ്യൂ പോയിന്റ്, ശങ്കരപ്പള്ളി നക്ഷത്ര വനം എന്നിങ്ങനെ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകള്‍ സംബന്ധിച്ച് എന്‍എസ്എസ് വിഭാഗവും ടൂറിസം കള്‍ച്ചറല്‍ സൊസൈറ്റിയും ചേര്‍ന്ന് തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ക്രോഡീകരിച്ച് മുട്ടം പഞ്ചായത്ത്, ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി റ്റി പി സി), ജില്ലാ ഭരണകൂടം തുടങ്ങിയ അധികൃതര്‍ക്ക് കൈമാറും. പദ്ധതിയുടെ ഭാഗമായി മുട്ടം പഞ്ചായത്ത് പ്രദേശത്തെ ടൂറിസം കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കാള വണ്ടിയില്‍ ജനകീയ യാത്രയും സംഘടിപ്പിക്കും.

 

Related Articles

Back to top button
error: Content is protected !!