ChuttuvattomThodupuzha

മത-രാഷ്ട്ര വാദത്തെ ചെറുക്കണം : കേരള പുലയന്‍ മഹാസഭ

തൊടുപുഴ : ഭരണഘടനാപരമായ മതേതര ഇന്ത്യയെ തകര്‍ത്ത് മത രാഷ്ട്രം സൃഷ്ടിക്കാനുള്ള ഭരണകൂട ഫാസിസ്റ്റ് നയത്തെ സംഘടിത ശക്തിയാല്‍ ചെറുത്ത് തോല്‍പ്പിക്കണമെന്ന് കേരള പുലയന്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. അനില്‍കുമാര്‍ ആവശ്യപ്പെട്ടു. അംബേദ്ക്കര്‍ തയ്യാറാക്കിയത് ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഭരണഘടയാണെന്നും അതിനെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. ഭരണഘടനാ ശില്‍പ്പിയും, അധ:സ്ഥിത ജനതയുടെ മുന്നണി പോരാളിയുമായിരുന്ന ഡോ. ബി.ആര്‍.അംബേദ്ക്കറുടെ 134-ാമത്‌ ജയന്തി ദിനത്തില്‍ സംഘടനയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ശാഖകള്‍ തോറും നടത്തിയ ദിനാചരണ പരിപാടികളുടെ ഭാഗമായി തൊടുപുഴ ഗാന്ധിസ്‌ക്വയറില്‍ നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഘടനാ നേതാക്കളായ സി.എസ്.സൈജു, അഖില്‍ കെ. ആനന്ദ്, പി.പി ദീപകുമാര്‍, പങ്കജാക്ഷി കുഞ്ഞുമോന്‍, പി. ശാരദ തുടങ്ങിയവര്‍ പ്രസംഗിച്ചു. അംബേദ്ക്കര്‍ ചത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

 

Related Articles

Back to top button
error: Content is protected !!