ChuttuvattomThodupuzha

ശാസ്താംപാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നവീകരണകലശം : നോട്ടീസ് പ്രകാശനം ചെയ്തു

ശാസ്താംപാറ : ശാസ്താംപാറ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ ഏപ്രില്‍ 16 ന് ആരംഭിച്ച് 22ന് അവസാനിക്കുന്ന നവീകരണകലശത്തിന്റേയും, പുന:പ്രതിഷ്ഠയുടേയും നോട്ടീസിന്റെ പ്രകാശനകര്‍മ്മം നടത്തി. അനിമോന്‍ നന്ദനം നവീകരണ കമ്മിറ്റി കണ്‍വീനര്‍ വിജില്‍ ഉറുമ്പിക്കുന്നേലിന് നോട്ടീസ് നല്‍കികൊണ്ട് പ്രകാശനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് അശോക് കുമാര്‍,സെക്രട്ടറി സൂരജ് , ജോയിന്റ് സെക്രട്ടറി അജികുമാര്‍ ,ഖജാന്‍ജി മഹേഷ്,കമ്മിറ്റിയംഗങ്ങളായ അനില്‍ ചീരംകുഴ, രതീഷ് കൃഷ്ണന്‍ ,മാനേജര്‍ ബാലകൃഷ്ണന്‍ ,മാതൃസമിതി പ്രസിഡന്റ് ശാന്ത കൃഷ്ണന്‍കുട്ടി, സെക്രട്ടറി ഷീബാ സന്തോഷ്, ശാരദ ഉറുമ്പിക്കുന്നേല്‍ പബ്ലിസിറ്റി കണ്‍വീനര്‍ പ്രകാശ് തങ്കപ്പന്‍ , മറ്റ് നിരവധി ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!