Thodupuzha

അരനൂറ്റാണ്ടിനു ശേഷം അവര്‍ ഒരു വട്ടം കൂടി ഒത്തുചേര്‍ന്നു

 

കലൂര്‍: കലൂര്‍ ഐ. എം. എച്ച്.എസില്‍ 1972,73,74 വര്‍ഷങ്ങളില്‍ പഠിച്ചിരുന്നവര്‍ ഗോള്‍ഡന്‍ ജൂബിലി നാളില്‍ വിദ്യാലയ മുറ്റത്ത് ഒരു വട്ടം കൂടി ഒത്തുചേര്‍ന്നു. കലൂര്‍ – തൊടുപുഴ റൂട്ടില്‍ വല്ലപ്പോഴും രണ്ട് ബസുകള്‍ മാത്രം ഓടുന്ന കാലം. ബസിനെ ആശ്രയിക്കാതെയായിരുന്നു കുട്ടികളുടെ യാത്ര. കലൂര്‍ പ്രദേശത്തെ അതിരിട്ടൊഴുകുന്ന പുഴയില്‍ പാലമില്ലായിരുന്നു. കടത്തുവള്ളം ആശ്രയിച്ചാണ് കുളപ്പുറം, പുന്ന മറ്റം, പ്രദേശങ്ങളിലെ കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നത്. പാട വരമ്പും, കുറുക്കുവഴികളും താണ്ടിയുള്ള യാത്ര. 74 ലെ മാസങ്ങളോളം നീണ്ട സ്‌കൂള്‍ സമരത്തെ അതിജീവിച്ച് പഠനം പൂര്‍ത്തിയാക്കിയത് അവര്‍ ഓര്‍ത്തെടുത്തു. പഠനാനന്തരം നാനാ തുറകളിലായി ജോലി ചെയ്തതും കാര്‍ഷിക , വ്യാപാര രംഗങ്ങളില്‍ ഏര്‍പെട്ടതുമായ ജീവിതാനുഭവങ്ങള്‍ അവര്‍ പങ്കു വച്ചു. അക്കാലത്തെ അധ്യാപകരായിരുന്ന കെ.സി. മാത്യു, എന്‍.ജെ.കുര്യാള,പി.വി.ജോര്‍ജ് ടി.വി. ജോസഫ് , ജോണ്‍ വി. തയ്യില്‍, സ്‌കൂള്‍ മാനേജര്‍ ഐപ്പ് വര്‍ഗീസ്, ഹെഡ് മാസ്റ്റര്‍ ഷാബു കുര്യാക്കോസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ സഹായ പരിപാടികളുടെ നടത്തിപ്പിനുമായി ടി.ജെ.തോമസ് പ്രസിഡന്റും ജോസ് ജോണ്‍ സെക്രട്ടറിയും എം.കെ.ദിവാകരന്‍ ട്രഷറര്‍ ആയും പതിനൊന്ന് അംഗ കമ്മറ്റിയെ തെര ഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!