ChuttuvattomThodupuzha

ഭൂമി കയ്യേറ്റത്തില്‍ മാത്യു കുഴല്‍നാടനെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്

തൊടുപുഴ : ഭൂമി കയ്യേറ്റത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കെതിരെ കേസെടുത്ത് റവന്യൂ വകുപ്പ്. ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ഭൂസംരക്ഷണ നിയമപ്രകാരമാണ് റവന്യൂ വകുപ്പിന്റെ നടപടി. ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് സര്‍ക്കാര്‍ അധികഭൂമി കയ്യേറിയതിനാണ് കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന വിജിലന്‍സ് കണ്ടെത്തല്‍ ശരിവെച്ചും തുടര്‍നടപടി ആവശ്യപ്പെട്ടും ലാന്‍ഡ് റവന്യൂ തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുഴല്‍നാടന്‍ 50 സെന്റ് പുറമ്പോക്ക് ഭൂമി കൈയേറി മതില്‍ നിര്‍മിച്ചെന്നും ഭൂമി രജിസ്‌ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങിയപ്പോള്‍ ഉണ്ടായിരുന്ന 1000 ചതുരശ്ര അടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതി വെട്ടിച്ചെന്നുമായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. ചിന്നക്കനാലില്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് മാത്യു കുഴല്‍നാടന്‍ തറപ്പിച്ച് പറയുന്നതിനിടെയാണ് റവന്യൂവകുപ്പിന്റെ നടപടി. സ്ഥലം വാങ്ങുമ്പോള്‍ ഉണ്ടായിരുന്നതില്‍ കൂടുതല്‍ ഒരിഞ്ച് സ്ഥലം പോലും കൈവശമില്ല. സ്ഥലത്തിന് മതില്‍ കെട്ടിയത് അടിസ്ഥാനരഹിതമെന്ന് മാത്യു കുഴല്‍നാടന്‍. ചരിവുള്ള സ്ഥലത്ത് മണ്ണ് ഇടിയാതിരിക്കാന്‍ സംരക്ഷണ ഭിത്തി കെട്ടിയെന്നാണ് മാത്യു കുഴല്‍നാടന്റെ വാദം.

 

 

 

Related Articles

Back to top button
error: Content is protected !!