ChuttuvattomThodupuzha

അട്ടക്കളം വളവിലെ റോഡിനു വശത്തെ കല്‍ക്കെട്ട് ഇടിഞ്ഞു: യാത്രക്കാര്‍ ദുരിതത്തില്‍

തൊടുപുഴ : കാരിക്കോട് – ആനക്കയം റോഡിലെ അട്ടക്കളം വളവിലെ റോഡിനു വശത്തെ കല്‍ക്കെട്ട് ഇടിഞ്ഞതോടെ ഇതുവഴിയുള്ള യാത്ര ദുരിതത്തിലായി. കെട്ട് ഇടിഞ്ഞതോടെ വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കാരിക്കോട്-ആനക്കയം റോഡ് വഴി വാഹനങ്ങള്‍ ഒറ്റ വരിയായി പോകേണ്ട അവസ്ഥയാണ്. മൂന്ന് പാറമടകളിലെ ടോറസ് വാഹനങ്ങള്‍ ഉള്‍പ്പെടെ ചെറുതും വലുതുമായി നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. ഇവിടെയുള്ള പാറമടകളാണ് റോഡ് തകരാന്‍ കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. ഇതിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തില്‍ നിരവധി തവണ പ്രക്ഷോഭങ്ങള്‍ നടത്തിയെങ്കിലും റോഡ് നന്നാക്കുന്ന കാര്യത്തില്‍ പി.ഡബ്ല്യു.ഡിയും ഇവിടെയുള്ള ജനപ്രതിനിധികളും തയ്യാറായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ആനക്കയം, അഞ്ചിരി, ഇഞ്ചിയാനി, തെക്കുംഭാഗം തുടങ്ങിയ മേഖലകളിലേ
ജനങ്ങള്‍ക്ക് തൊടുപുഴയുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമാണ് കാരിക്കോട് – ആനക്കയം റോഡ്. ഇത് തകര്‍ന്നതോടെ സ്‌കൂള്‍ വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. പലപ്പോഴായി ജനപ്രതിനിധികള്‍ ഈ റോഡിന് തുക അനുവദിച്ചു എന്ന് പറയുന്നതല്ലാതെ കാര്യമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും പാറമടയിലെ ജീവനക്കാര്‍ മക്കിട്ട് കുഴി അടയ്ക്കുന്നതല്ലാതെ മറ്റ് പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലായെന്നും റോഡിന്റെ കെട്ട് തകര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. റോഡ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുവാ നൊരുങ്ങുകയാണ് പ്രദേശവാസികള്‍.

 

Related Articles

Back to top button
error: Content is protected !!