ChuttuvattomThodupuzha

വഴിയോര കൈയേറ്റം വ്യാപകം : റോഡിന് എങ്ങനെ വീതി കൂട്ടും?

തൊടുപുഴ : വഴിനീളെ കൈയേറ്റം വ്യാപകമാകുമ്പോള്‍ റോഡിന്റെ ഭാവി വികസന സാധ്യതകള്‍ക്ക് കരിനിഴല്‍ വീഴുന്നു. തൊടുപുഴ-കരിമണ്ണൂര്‍ റോഡിലാണ് സമീപ നാളില്‍ കൈയേറ്റം വ്യാപകമായിരിക്കുന്നത്. ഈ റൂട്ടില്‍ കൂണുപോലെ വഴിയോര സ്ഥാപനങ്ങള്‍ പൊട്ടിമുളയ്ക്കുകയാണ്. ഇവിടെനിന്നു സാധനങ്ങള്‍ വാങ്ങാന്‍ വാഹനം നിര്‍ത്തുന്നതുമൂലം ഗതാഗതക്കുരുക്കും അപകടവും പതിവാണ്. റോഡിലെ വളവുള്ള ഭാഗത്തും വഴിയോരക്കച്ചവടം പൊടിപൊടിക്കുകയാണ്. അടുത്തിടെ ഈ റൂട്ടില്‍ വാഹനത്തിരക്കും വര്‍ധിച്ചിട്ടുണ്ട്. ഇതോടെ കുന്നം മുതല്‍ തൊടുപുഴവരെ പുതിയ ബൈപാസ് റോഡ് നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, പുതിയ റോഡ് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കാലങ്ങളോളം കാത്തിരിക്കേണ്ടിവരും.അതേ സമയം നിലവിലുള്ള റോഡ് കൈയേറ്റം ഒഴിപ്പിച്ച് വീതികൂട്ടിയാല്‍ നിലവിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കാനാകുമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാകാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

നഗരത്തില്‍ പലയിടത്തും ചില നേതാക്കളുടെ ഒത്താശയോടെയാണ് വഴിയോരം കൈയേറി കച്ചവടം നടത്തുന്നതെന്ന് ആക്ഷേപമുണ്ട്. താല്‍കാലിക സാമ്പത്തിക നേട്ടത്തിനായി ജനങ്ങളുടെ സഞ്ചാരത്തിന് തടസം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. വഴിയോര കച്ചവടങ്ങളും കൈയേറ്റവും ഒഴിപ്പിച്ചാല്‍ റോഡുകളുടെ മുഖച്ഛായ മാറുകയും ഗതാഗതം സുഗമമാകുകയും ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ അധികൃതര്‍ പുലര്‍ത്തുന്ന നിസംഗത ജനങ്ങളോടുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ.

 

Related Articles

Back to top button
error: Content is protected !!