Thodupuzha

റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി റ​ബ​ർ​വി​ല കൂ​പ്പു​കു​ത്തു​ന്നു

തൊ​ടു​പു​ഴ: റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​യി റ​ബ​ർ​വി​ല കൂ​പ്പു​കു​ത്തു​ന്നു. ഇ​ന്ന​ലെ ആ​ർ​എ​സ്എ​സ് -4ന് ​കി​ലോ​യ്ക്ക് 150 രൂ​പ​യും ത​രം​തി​രി​ക്കാ​ത്ത റ​ബ​റി​ന് 145 രൂ​പ​യു​മാ​യി​രു​ന്നു റ​ബ​ർ ബോ​ർ​ഡ് വി​ല. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ കി​ലോ​യ്ക്ക് 190 രൂ​പ​യാ​യി വി​ല ഉ​യ​ർ​ന്നി​രു​ന്നു. ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യാ​യി​രു​ന്നു ഇ​ത്. വി​ല​വ​ർ​ധ​ന ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും മ​ഴ മാ​റി ടാ​പ്പിം​ഗ് ആ​രം​ഭി​ച്ച​തോ​ടെ വി​ല ക്ര​മേ​ണ കു​റ​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ മ​ണ്‍​സൂ​ണ്‍ സീ​സ​ണി​ൽ ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​താ​ണ് വി​ല വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. സാ​ധാ​ര​ണ വി​പ​ണി​യി​ൽ എ​ത്തു​ന്ന​തി​ന്‍റെ 20 ശ​ത​മാ​നം റ​ബ​ർ മാ​ത്ര​മാ​ണ് വി​ൽ​പ്പ​ന​യ്ക്ക് എ​ത്തി​യി​രു​ന്ന​ത്. അ​തി​നാ​ൽ വി​ല 200 ക​ട​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ക​ർ​ഷ​ക​രും വ്യാ​പാ​രി​ക​ളും. എ​ന്നാ​ൽ പ്ര​തീ​ക്ഷ​യ്ക്ക് അ​ൽ​പാ​യു​സ് മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​റ​ക്കു​മ​തി നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ ട​യ​ർ വ്യ​വ​സാ​യി​ക​ൾ​ക്ക് ചിരട്ടപ്പാൽ റ​ബ​ർ ഇ​റ​ക്കു​മ​തി ചെ​യ്യാ​നാ​വു​ന്ന​താ​ണ് നി​ല​വി​ലെ വി​ല​ത്ത​ക​ർ​ച്ച​യു​ടെ പ്ര​ധാ​ന കാ​ര​ണം. കപ്‌ലംപ് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നു അ​ഞ്ചു​ശ​ത​മാ​നം നി​കു​തി മാ​ത്രം അ​ട​ച്ചാ​ൽ മ​തി. അ​തേ​സ​മ​യം റ​ബ​ർ ഇ​റ​ക്കു​മ​തി ചെ​യ്യ​ണ​മെ​ങ്കി​ൽ 25 ശ​ത​മാ​നം നി​കു​തി അ​ട​യ്ക്ക​ണം.

സ​മീ​പ​നാ​ളി​ൽ ഒ​ന്ന​ര​ല​ക്ഷം ട​ണ്‍ കപ്‌ലംപ് ഇ​റ​ക്കു​മ​തി ചെ​യ്തെ​ന്നാ​ണ് ക​ണ​ക്ക്. ഇ​തേ നി​ല​യി​ൽ തു​ട​ർ​ന്നാ​ൽ റ​ബ​ർ​വി​ല വീ​ണ്ടും കു​റ​യാ​നാ​ണ് സാ​ധ്യ​ത. ഉ​ത്പാ​ദ​ന ചെ​ല​വ് അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ടാ​പ്പിം​ഗ് നി​ർ​ത്തി​വ​യ്ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​യി തീരും.  വി​ല​യി​ടി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ റ​ബ​ർ ഇ​ൻ​സെ​ന്‍റീ​വ് സ്കീം ​പു​ന​രാ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. നേ​ര​ത്തെ 150 രൂ​പ​യാ​യി​രു​ന്നു ഇ​ൻ​സെ​ന്‍റീ​വാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​തെ​ങ്കി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തു 170ലേ​ക്ക് ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തേ വി​ല വി​പ​ണി​യി​ൽ ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ക​ർ​ഷ​ക​ർ​ക്ക് ആ​വ​ശ്യ​മാ​യി വ​ന്നി​ല്ല. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് പ​കു​തി​വ​രെ ഇ​തേ വി​ല ല​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കി​ലോ​യ്ക്ക് 200 രൂ​പ​യെ​ങ്കി​ലും ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ക​ർ​ഷ​ക​നു ഗു​ണം ചെ​യ്യൂ. ഇ​ല​പൊ​ഴി​ച്ചി​ലും മ​ഴ​യും മൂ​ലം ഉ​ത്പാ​ദ​നം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. റ​ബ​ർ ബോ​ർ​ഡ് റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘ​ങ്ങ​ളി​ലൂ​ടെ അ​പേ​ക്ഷ സ്വീ​ക​രി​ച്ച് ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം നി​ക്ഷേ​പി​ക്കു​ന്ന​ത്. അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള ഓ​ണ്‍​ലൈ​ൻ സൈ​റ്റ് ഇ​നി​യും പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി​ട്ടി​ല്ല.

Related Articles

Back to top button
error: Content is protected !!