Thodupuzha

സ്‌കൂള്‍ വാഹനങ്ങളുടെ  സുരക്ഷാ പരിശോധന ആരംഭിച്ചു

തൊടുപുഴ: സ്‌കൂളുകള്‍ തുറക്കുന്നതിനു മുന്നോടിയായി തൊടുപുഴ താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു. നൂറ്റമ്പതോളം സ്‌കൂള്‍ വാഹനങ്ങളാണ് താലൂക്കില്‍ ഉള്ളത്. ഇതില്‍ മുപ്പതോളം വാഹനങ്ങളുടെ പരിശോധനയാണ് ഇന്നലെ മുതലക്കോടം സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ നടന്നത്. വാഹന ഡ്രൈവര്‍മാര്‍ക്കായി ബോധവത്ക്കരണ ക്ലാസും നടത്തി. ജോയിന്റ് ആര്‍.ടി.ഒ എസ്.എസ്.പ്രദീപ് അധ്യക്ഷത വഹിച്ചു. എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ പി.എ.നസീര്‍ യോഗം ഉദ്ഘാടനം ചെയ്തു. ഡോ. സി.വി. ജേക്കബ് ക്ലാസ് നയിച്ചു. മുതലക്കോടം സെന്റ് ജോര്‍ജ് പള്ളി വികാരി ഫാ. ജോര്‍ജ് താനത്തുപറമ്പില്‍ റോഡ് സുരക്ഷാ സന്ദേശം നല്‍കി. എം.വി.ഐ റെജിമോന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.ബി. അഭിലാഷ്, ചന്ദ്രലാല്‍, എം.വി.ഐമാരായ പി.കെ.ബാബു, എസ്. മുരുകേഷ്, അയ്യപ്പ ജ്യോതിസ്, ടി.ജെ. അജയന്‍, നിസാര്‍ ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധനയില്‍ പങ്കെടുത്ത വാഹനങ്ങള്‍ക്ക് സ്റ്റിക്കര്‍ പതിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!