ChuttuvattomThodupuzha

സംയുക്ത കിസാന്‍ മോര്‍ച്ച ഐക്യദാര്‍ഢ്യറാലി 14ന്

തൊടുപുഴ : സംയുക്ത കിസാന്‍ മോര്‍ച്ച ഡല്‍ഹി രാംലീല മൈതാനിയില്‍ സംഘടിപ്പിക്കുന്ന കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലകേന്ദ്രങ്ങളിലും നടത്തുന്ന റാലിയുടെ ഭാഗമായി 14ന് തൊടുപുഴയില്‍ ഐക്യദാര്‍ഢ്യറാലിയും സമ്മേളനവും സംഘടിപ്പിക്കും. എംഎസ്പി (അടിസ്ഥാന താങ്ങുവില) നിയമാനുസൃതം ഉറപ്പാക്കുക, വൈദ്യുതി ബില്‍ 2022 പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യതലത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് റാലി.

14ന് വൈകിട്ട് 4ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു മുന്നില്‍ നിന്നും ആരംഭിക്കുന്ന കര്‍ഷക റാലി സമ്മേളന സ്ഥലമായ മുനിസിപ്പല്‍ പാര്‍ക്കിനു മുന്നില്‍ സമാപിക്കും. ആലോചനാ യോഗത്തില്‍ പി.എസ്. സുരേഷ് അധ്യക്ഷത വഹിച്ചു. കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. വിവിധ കര്‍ഷക സംഘടനകളെ പ്രതിനിധീകരിച്ച് സി.എസ്. ഷാജി (കര്‍ഷകസംഘം), എന്‍. വിനോദ്കുമാര്‍ (എ.ഐ.കെ.കെ.എം.എസ്.), ലിപ്സണ്‍ മാത്യു (കര്‍ഷക യൂണിയന്‍ എം), ആര്‍. പ്രശോഭ്, അഡ്വ. വിനീഷ് പി. ലൂക്കോസ്, എം. പത്മനാഭന്‍, പി.എന്‍. വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!