ChuttuvattomThodupuzha

ഇടുക്കിയില്‍ സ്വീകരണം ഏറ്റുവാങ്ങി സംഗീത വിശ്വനാഥന്‍

തൊടുപുഴ : എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്റെ ഇടുക്കി നിയോജകമണ്ഡലത്തിലെ പര്യടനം അവസാനിച്ചു. രണ്ടാം ദിവസമായ ഇന്ന് രാവിലെ കുടയത്തൂര്‍ പഞ്ചായത്തിലെ കോളപ്രയില്‍ നിന്നുമാണ് പര്യടനം ആരംഭിച്ചത്. ബിഡിജെഎസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മനേഷ് കുടിക്കയത്ത് ഉദ്ഘാടനം ചെയ്തു. കുടയത്തൂര്‍, അറക്കുളം, കഞ്ഞിക്കുഴി, വാത്തിക്കുടി, വാഴത്തോപ്പ് എന്നി പഞ്ചായത്തുകള്‍ സഞ്ചരിച്ച് ചെറുതോണിയില്‍ പര്യടനം സമാപിച്ചു. വിഷുക്കാലമായതിനാല്‍ കണിക്കൊന്നപ്പൂ നല്‍കിയാണ് മിക്ക സ്ഥലങ്ങളിലും ആളുകള്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചത്.

 

Related Articles

Back to top button
error: Content is protected !!